-->
ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ പ്രധാന സാന്നിധ്യമായ റിയല്‍മി, തങ്ങളുടെ വിവിധ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഇപ്പോള്‍ ക്ലിയറന്‍സ് സെയില്‍സ് എന്ന പേരില്‍ ഒരു ഓഫര്‍ സെയില്‍ റിയല്‍മി വെബ്‌സൈറ്റില്‍ നടത്തുകയാണ്. ക്ലിയറന്‍സ് സെയില്‍ സെപ്റ്റംബര്‍ 22 മുതല്‍ ദീപാവലി ഓഫര്‍ സെയിലിന് വഴിമാറും. ഇപ്പോള്‍ നടക്കുന്ന ക്ലിയറന്‍സ് സെയിലില്‍ റിയല്‍മിയുടെ വിവിധ സ്മാര്‍ട്ട്‌ഫോണുകള്‍ വളരെ കുറഞ്ഞ വിലയില്‍ വാങ്ങാം. അക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായ ഒരു ഡീല്‍ റിയല്‍മി ജിടി7 5ജിയുടേത് ആണ്.
ഈ വര്‍ഷം മേയില്‍ റിയല്‍മി ഇന്ത്യയില്‍ അവതരിപ്പിച്ച സ്മാര്‍ട്ട്‌ഫോണ്‍ ആണ് റിയല്‍മി ജിടി7 5ജി (realme Gt 7). ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന സമയത്ത് റിയല്‍മി GT 7ന്റെ 8GB + 256GB അടിസ്ഥാന വേരിയന്റിന് 39,999 രൂപയും, 12GB + 256GB വേരിയന്റിന് 42,999 രൂപയും 12GB + 512GB വേരിയന്റിന് 46,999 രൂപയുമായിരുന്നു വില. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന ഡിസ്‌കൗണ്ട് സെയിലിന്റെ ഭാഗമായി റിയല്‍മി ജിടി7 റിയല്‍മിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ 5000 രൂപ ഡിസ്‌കൗണ്ട് വിലയില്‍ വാങ്ങാനാകും. 5000 രൂപയുടെ ബാങ്ക് ഡിസ്‌കൗണ്ട് പ്രയോജനപ്പെടുത്തിയാല്‍ ഉപയോക്താക്കള്‍ക്ക് റിയല്‍മി 5ജി ഫോണ്‍ വെറും 34999 രൂപ വിലയില്‍ സ്വന്തമാക്കാനാകും.
3.4GHz ഒക്ട-കോര്‍ ??ഡൈമെന്‍സിറ്റി 9400e 4nm പ്രോസസര്‍ ആണ് ഈ ഫോണിന്റെ കരുത്ത്. 6.78 ഇഞ്ച് (2780×1264 പിക്‌സലുകള്‍) 120Hz AMOLED ഡിസ്‌പ്ലേ, 6000 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, 360Hz ഇന്‍സ്റ്റന്റ് ടച്ച് സാമ്പിള്‍ റേറ്റ്, 100% DCI-P3 കളര്‍ ഗാമട്ട്, 2600Hz ഹൈ-ഫ്രീക്വന്‍സി PWM ഡിമ്മിംഗ്, ഹാര്‍ഡ്വെയര്‍-ലെവല്‍ DC ഡിമ്മിംഗ്, ആര്‍മര്‍ ഷെല്‍ ഗ്ലാസ് പ്രൊട്ടക്ഷന്‍ എന്നിവ ഇതിലുണ്ട്. ഇമ്മോര്‍ട്ടാലിസ് G720 MC12 ജിപിയു, 8GB/ 12GB/ 16GBLPDDR5X റാം, 256GB/ 512GB/ 1TB (UFS 4.0) സ്റ്റോറേജ് എന്നിവ ഇതിലുണ്ട്. 50MP മെയിന്‍ ക്യാമറ (1/1.56' സെന്‍സര്‍, സോണി IMX906 സെന്‍സര്‍, OIS, f/1.8 അപ്പേര്‍ച്ചര്‍), 8MP അള്‍ട്രാ-വൈഡ് ക്യാമറ (f/2.2 അപ്പേര്‍ച്ചര്‍), 50MP 2x ടെലിഫോട്ടോ ക്യാമറ (f/2.0 അപ്പേര്‍ച്ചര്‍, OIS, 4K 60fps വരെ ഡോള്‍ബി വിഷന്‍ റെക്കോര്‍ഡിംഗ്), LED ഫ്‌ലാഷ് എന്നിവ അടങ്ങുന്ന റിയര്‍ ക്യാമറ സജ്ജീകരണവും ഇതിലുണ്ട്.