Wednesday, March 11, 2026 Last Updated 13 Min 42 Sec ago English Edition
Todays E paper
Ads by Google
Friday 19 Sep 2025 12.16 PM

സുരക്ഷയാണ് പ്രധാനം ; തങ്ങളുടെ വരാനിരിക്കുന്ന കാറുകളിലൊന്നും ഈ ഫീച്ചര്‍ ഉണ്ടാകില്ലെന്ന് ഫോക്‌സ്വാഗണ്‍

volkswagen

ഫ്‌ലഷ് ഡോര്‍ ഹാന്‍ഡില്‍ ഡിസൈന്‍ പലര്‍ക്കും ഒരു ബുദ്ധിമുട്ട് സൃഷ്ടിയ്ക്കുന്ന ഒന്നാണ്. ചൈനയില്‍ കാറുകള്‍ക്കൊക്കെ ഈ ഫീച്ചര്‍ നിരോധനവും ഏര്‍പ്പെടുത്തി കഴിഞ്ഞു. ഒട്ടും പരിചിതമല്ലാത്ത ഡോര്‍ ഹാന്‍ഡില്‍ ഡിസൈന്‍ പലര്‍ക്കും ഒരു ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ട്. അതിനൊപ്പം തന്നെ അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ ഫ്‌ലഷ് ഡോര്‍ ഹാന്‍ഡില്‍ മൂലം തുറക്കാനാവാത്ത സാഹചര്യമുണ്ടാകുകയും യാത്രക്കാരെ രക്ഷിക്കാന്‍ സാധിക്കാതെ പലപ്പോഴും യാത്രക്കാരുടെ ജീവന് പോലും ഭീഷണിയാകുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നുമുണ്ട്. ഇപ്പോള്‍ ഫോക്‌സ്വാഗണ്‍ തങ്ങളുടെ വരാനിരിക്കുന്ന കാറുകളിലൊന്നും തന്നെ ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകള്‍ ഉണ്ടാവില്ല എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രധാനമായും സുരക്ഷയ്ക്ക് വേണ്ടിയാണ് ഇത്തരമൊരു തീരുമാനം ബ്രാന്‍ഡ് കൈകൊണ്ടിരിക്കുന്നത്.

മാത്രമല്ല, ഫോകസ്വാഗണിന്റെ ID.4 ക്രോസ്ഓവറിന്റെ 1 ലക്ഷം യൂണിറ്റുകളാണ് തിരികെ വിളിച്ചത്. ഇലക്ട്രോണിക് ഡോര്‍ കണ്‍ട്രോളറിലേക്ക് ഈര്‍പ്പം കയറിയത് മൂലം, സര്‍ക്യൂട്ട് ബോര്‍ഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നു എന്നതാണ് കാരണം. അത് മൂലം വാഹനങ്ങള്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ അണ്‍ലോക്ക് ആകുന്നു എന്നതാണ് പ്രശ്‌നം. സെന്‍സറുകള്‍ തകരാറിലാകുമ്പോള്‍ ഡോറുകള്‍ ചിലപ്പോള്‍ തുറക്കാതെ വരികയും അല്ലെങ്കില്‍ ഓട്ടത്തില്‍ തുറക്കുകയും ചെയ്യുന്ന അവസ്ഥ വരുന്നു. പഴയ തരത്തിലുളള ഡോറുകള്‍ ഉപയോഗിക്കുന്നത് വഴി ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കുകയും സുരക്ഷയില്‍ വീഴ്ച്ച വരാതെയും ഇരിക്കും.

അതേസമയം, പുതിയ ജിഎസ്ടി നിയമങ്ങള്‍ നടപ്പിലാക്കുന്ന സെപ്റ്റംബര്‍ 22 മുതല്‍ വെര്‍ട്ടിസ്, ടൈഗൂണ്‍, ടിഗുവാന്‍ R-ലൈന്‍ എന്നിവയുടെ വില കുറയ്ക്കുമെന്നാണ് ഫോക്‌സ്‌വാഗണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. പുതുക്കിയ ഘടന പ്രകാരം സി-സെഗ്മെന്റ് സെഡാനായ വെര്‍ട്ടിസിന് 66,900 രൂപ വരെയും ടൈഗൂണിന് 68,400 രൂപ വരെയും പ്രീമിയം എസ്യുവിയായ ടിഗുവാന് 3,26,900 രൂപ വരെയുമാണ് വില കുറവ് ലഭിക്കുക. 4000 മില്ലിമീറ്ററില്‍ കൂടുതല്‍ നീളമുള്ളതിനാല്‍ ടൈഗൂണിനും വെര്‍ട്ടിസിനും നേരത്തെ 45 ശതമാനം നികുതിയായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. 1000 സിസി, 1500 സിസി എഞ്ചിന്‍ ഓപ്ഷനുകള്‍ ഈ കാറുകള്‍ക്ക് ലഭിക്കുന്നതിനാല്‍ ഇപ്പോള്‍ 40 ശതമാനം മാത്രമാണ് ഉപഭോക്താക്കള്‍ നികുതിയായി നല്‍കേണ്ടി വരിക. 2025 സെപ്റ്റംബര്‍ 22 മുതല്‍ രാജ്യത്തുടനീളം പുതിയ ജിഎസ്ടി നിരക്കുകള്‍ നടപ്പിലാക്കുന്നതോടെ പുതിയ വിലകള്‍ കാറുകള്‍ക്ക് ബാധകമാകുമെന്നാണ് ഫോക്സ്വാഗണ്‍ അറിയിച്ചിരിക്കുന്നത്.

Ads by Google
Ads by Google
TRENDING NOW