-->
ചൈനയില്‍ എയര്‍ഷോ റിഹേഴ്‌സലിനിടെ രണ്ട് ഫ്‌ളൈയിംഗ് കാറുകള്‍ കൂട്ടിയിടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. സാങ്കേതിക വിദ്യയുടെ പ്രദര്‍ശനത്തിന് വേണ്ടി സംഘടിപ്പിച്ച ഒരു എയര്‍ ഷോയിലാണ് രണ്ട് ഫ്‌ളൈയിംഗ് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് കത്തിയമര്‍ന്നത്. വടക്കുകിഴക്കന്‍ ചൈനയില്‍ നടന്ന ചാങ്ചുന്‍ എയര്‍ ഷോയുടെ റിഹേഴ്‌സലിനിടെയാണ് സംഭവം. പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുമ്പോള്‍ കൂറേക്കൂടി ജാഗ്രത ആവശ്യമാണെന്ന് തെളിയിക്കുന്ന അപകടം. അപകടത്തില്‍ ഒരു പൈലറ്റിന് സാരമായ പരിക്കേറ്റെതായിട്ടാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ ദൃശ്യങ്ങളില്‍ വിശാലമായ പ്രദേശത്ത് പ്രത്യേകം തിരിച്ച് ഇരിപ്പിടങ്ങളൊരുക്കി വച്ചതിന് സമീപത്തായി വലിയ തോതില്‍ തീ ഉയരുന്നതും അഗ്‌നിശമന വാഹനങ്ങളില്‍ നിന്ന് വെള്ളം ചീറ്റുന്നതും കാണാം. 2025 സെപ്റ്റംബര്‍ 19 നാണ് ചാങ്ചുന്‍ എയര്‍ ഷോ ആരംഭിക്കുക. സംഭവ സ്ഥലത്തുള്ള ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്നും, പ്രാദേശിക ഭരണാധികാരികള്‍ സ്ഥലത്ത് ആവശ്യമായ അടിയന്തര നടപടികള്‍ കൈക്കൊണ്ടെന്നും എക്‌സ്‌പെങ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ചൈനീസ് ഇലക്ട്രിക് വാഹന ഭീമനായ എക്‌സ്‌പെങ്ങിന്റെ അനുബന്ധ സ്ഥാപനമായ എക്‌സ്‌പെങ് എയ്‌റോഎച്ച്ടി നിര്‍മ്മിച്ച ഫ്‌ലൈയിംഗ് കാറുകളാണ് കൂട്ടിയിടിച്ചത്. ഒന്നിന്റെ ഫ്യൂസ്ലേജിന് സാരമായ കേടുപാടുകള്‍ സംഭവിക്കുകയും ലാന്‍ഡിംഗിന് ശേഷം തീപിടിക്കുകയും ചെയ്‌തെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നില്‍ക്കുന്നിടത്ത് നിന്നും ഉയരാനും പറന്നിറങ്ങാനും കഴിയുന്ന ഒരു പരീക്ഷണ വാഹനമാണ് എക്‌സ്‌പെങ്ങിന്റെ പറക്കും കാര്‍. ഇവ വെര്‍ട്ടിക്കല്‍ ടേക്ക്ഓഫിനും ലാന്‍ഡിംഗിനുമായി രൂപകല്‍പ്പന ചെയ്യപ്പെട്ടവയാണ്. ഭാഗികമായി ഡ്രോണിന്റെയും ഭാഗികമായി കാറിന്റെയും ഉപയോഗങ്ങള്‍ ഇവയ്ക്കുണ്ടായിരിക്കും. ഇവയ്ക്ക് ഏകദേശം 300,000 ഡോളര്‍ (ഏകദേശം 2,64,55,143 രൂപ) വിലയാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം ആദ്യം തന്നെ ഏകദേശം 3,000 പ്രീഓര്‍ഡറുകള്‍ നേടിയതായി എക്‌സ്‌പെംഗ് അവകാശപ്പെട്ടു.
长春航展两架飞行汽车在空中相撞坠落起火!9月16日,长春航展预演结束后,广东汇天通航参与双机编队演练期间。两架eVTOL(电动垂直起降飞行器)在空中相撞后坠机,在地面燃起大火... pic.twitter.com/pYWqziAHUD— 希望之聲 - 中國時局 (@SoundOfHope_SOH) September 17, 2025