Wednesday, March 11, 2026 Last Updated 8 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 18 Sep 2025 01.41 PM

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2025 വരുന്നു ; വമ്പന്‍ ഓഫറുകളുമായി സാംസങ്

-samsung

സാംസങ് ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്തയാണ് പുറത്ത് വന്നിരിയ്ക്കുന്നത്. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2025 സെയിലിന്റെ ഭാഗമായി സാംസങ് ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകളാണ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. ഈ മാസം 23നാണ് ആമസോണില്‍ ഫെസ്റ്റിവല്‍ സെയില്‍ ആരംഭിക്കുന്നത്. ഗാലക്‌സി A55 5G, ഗാലക്‌സി M06 5G, ഗാലക്‌സി M16 5G, ഗാലക്‌സി ഫോള്‍ഡ് 6 5G, ഗാലക്‌സി M05 എന്നീ മോഡലുകള്‍ക്ക് ഡിസ്‌കൗണ്ട് ലഭ്യമാകും എന്നാണ് ഇപ്പോള്‍ സാംസങ് അറിയിച്ചിരിയ്ക്കുന്നത്.

ഇവ കൂടാതെ മറ്റ് ചില സാംസങ് സ്മാര്‍ട്ട്‌ഫോണുകളും വരാന്‍ പോകുന്ന ഓഫര്‍ സെയിലില്‍ കുറഞ്ഞ വിലയില്‍ വാങ്ങാനുള്ള അവസരവും ഉണ്ടാകും. കുറഞ്ഞ വിലയില്‍ ഒരു 5ജി സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഗാലക്‌സി M06 5ജി വെറും 7499 രൂപ വിലയില്‍ ലഭ്യമാകുമെന്ന് ആമസോണ്‍ വ്യക്തമാക്കിയിട്ടുണ്ട്. സാംസങ് ഗാലക്‌സി M06 5ജി (Samsung Galaxy M06 5G) യുടെ 4GB + 128GB അടിസ്ഥാന വേരിയന്റിന് 9999 രൂപയും 6GB + 128GB വേരിയന്റിന് 11499 രൂപയും ആയിരുന്നു ലോഞ്ച് വില. എന്നാല്‍ ഓഫര്‍ സെയിലില്‍ ഈ ഫോണ്‍ 7499 രൂപ പ്രാരംഭ വിലയില്‍ വാങ്ങാനാകും.

സാംസങ് ഗാലക്‌സി എം16 5ജി (Samsung Galaxy M16 5G) യുടെ 4GB+ 128 GB അടിസ്ഥാന മോഡലിന് 12,499 രൂപയും 6GB+ 128GB വേരിയന്റിന് 13999 രൂപയും 8GB+ 128GB വേരിയന്റിന് 15999 രൂപയുമായിരുന്നു വില. ഫെസ്റ്റിവല്‍ സെയിലില്‍ ഇത് 10499 രൂപ പ്രാരംഭ വിലയില്‍ വാങ്ങാനാകുമെന്ന് ആമസോണ്‍ വെളിപ്പെടുത്തിയിരിക്കുന്നു. സാംസങ് ഗാലക്‌സി എ55 5ജിയുടെ (Samsung Galaxy A55 5G) 8GB + 128GB അടിസ്ഥാന മോഡലിന് 39,999 രൂപയും 8GB + 256GB വേരിയന്റിന് 42,999 രൂപയും 12GB + 256GB ടോപ് വേരിയന്റിന് 45,999 രൂപയും ആയിരുന്നു വില. എന്നാല്‍ ഓഫര്‍ സെയില്‍ സമയത്ത് ഇത് 23999 രൂപ പ്രാരംഭ വിലയില്‍ വാങ്ങാനാകും എന്ന് ആമസോണ്‍ ടീസര്‍ പറയുന്നു.

ഗാലക്‌സി Z ഫോള്‍ഡ് 6 (Samsung Galaxy Z Fold6) 5ജിയുടെ 12GB+256GB അടിസ്ഥാന വേരിയന്റിന് 1,64,999 രൂപയും 12GB+512GB വേരിയന്റിന് 1,76,999 രൂപയും 12GB+1TB വേരിയന്റിന് 2,00,999 രൂപയും ആയിരുന്നു വില. പിന്നീട് പുതിയ മോഡലുകള്‍ ഈ വര്‍ഷം ലോഞ്ച് ചെയ്തപ്പോള്‍ ഇവയുടെ വില ചെറുതായി കുറഞ്ഞിരുന്നു. ഇപ്പോള്‍ വരാന്‍ പോകുന്ന ആമസോണ്‍ സെയിലില്‍ ഈ ഫോള്‍ഡബിള്‍ ഫോണിന്റെ പ്രാരംഭ വേരിയന്റ് 1,10,999 രൂപ വിലയില്‍ വാങ്ങാനാകും.

Ads by Google
Ads by Google
TRENDING NOW