-->
അമേസിനെ കൂടുതല്‍ സ്‌റ്റൈലിഷാക്കുവാനായി പുതിയൊരു മാറ്റം കാറിലേക്ക് കൊണ്ടു വന്നിരിക്കുകയാണ് ഹോണ്ട. ഹോണ്ട കാര്‍സ് ഇന്ത്യ മൂന്നാം തലമുറ അമേസിന് പുതിയ എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ചിരിയ്ക്കുകയാണ്. ക്രിസ്റ്റം ബ്ലാക്ക് പേള്‍ എന്നറിയപ്പെടുന്ന പുതിയ നിറം കോംപാക്ട് സെഡാന്റെ ലൈനപ്പിലെ എല്ലാ വകഭേദങ്ങളിലും ലഭ്യമാണ്. 8.08 ലക്ഷം മുതലാണ് കാറിന് ഇന്ത്യയില്‍ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.
പുതിയ ക്രിസ്റ്റല്‍ ബ്ലാക്ക് പേളിന് പുറമെ ഗോള്‍ഡന്‍ ബ്രൗണ്‍ മെറ്റാലിക്, ലൂണാര്‍ സില്‍വര്‍ മെറ്റാലിക്, മെറ്റീരിയോയിഡ് ഗ്രേ മെറ്റാലിക്, റേഡിയന്റ് റെഡ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേള്‍, ഒബ്‌സിഡിയന്‍ ബ്ലൂ പേള്‍ എന്നീ നിറങ്ങളിലും ഹോണ്ട അമേസ് ലഭ്യമാണ്. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ സ്റ്റാന്‍ഡേര്‍ഡായി ഘടിപ്പിച്ചിരിക്കുന്ന ഫ്‌ലോട്ടിംഗ് 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ 7 ഇഞ്ച് സെമി-ഡിജിറ്റല്‍ ക്ലസ്റ്റര്‍, മുന്‍ നിരയിലെ യാത്രക്കാര്‍ക്ക് ബക്കറ്റ് സീറ്റുകള്‍, ക്യാബിനില്‍ നാല് വ്യത്യസ്ത അപ്‌ഹോള്‍സ്റ്ററി ഓപ്ഷനുകള്‍, പിന്‍ നിരയിലെ യാത്രക്കാര്‍ക്ക് രണ്ടാം നിരയില്‍ എസി വെന്റുകള്‍ തുടങ്ങിയ പ്രായോഗികമായ ഫീച്ചറുകളും അമേസിലുണ്ട്. കൂടാതെ എസി ബ്ലോവര്‍ മോട്ടോറില്‍ പുതിയ 2.5 HEPA ഫില്‍ട്ടറും നല്‍കിയിട്ടുണ്ട്.
വയര്‍ലെസ് ചാര്‍ജര്‍, ഫുള്‍-ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, കപ്പ്‌ഹോള്‍ഡറുകളുള്ള റിയര്‍ സെന്റര്‍-ആംറെസ്റ്റ് എന്നിവയാണ് ഹോണ്ട അമേസിലെ മറ്റ് സവിശേഷതകള്‍. കൂടാതെ സെഗ്മെന്റില്‍ ആദ്യമായി ADAS ടെക്കും സെഡാന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. VX, ZX ട്രിമ്മുകളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന ഫീച്ചറില്‍ അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, ലെയ്ന്‍ ഡ്രൈവിംഗ് എയ്ഡുകള്‍ തുടങ്ങിയവയാണ് ലഭിക്കുക. ഒപ്പം ആറ് എയര്‍ബാഗുകള്‍, VSA, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവയും കാറില്‍ കമ്പനി കൊടുത്തിട്ടുണ്ട്. മുന്‍ മോഡലിന് കരുത്ത് പകരുന്ന അതേ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഹോണ്ട അമേസിന്റെ ഹൃദയം. ഈ ഇന്‍ലൈന്‍-ഫോര്‍ സിലിണ്ടര്‍ i-VTEC യൂണിറ്റിന് 89 bhp കരുത്തില്‍ 110 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ കഴിയും.