Saturday, March 14, 2026 Last Updated 15 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 18 Sep 2025 09.31 AM

പ്രധാനമന്ത്രിയുടെ ജീവിതം ആസ്പദമാക്കി സിനിമ ; 'ചലോ ജീത്തേ ഹേ' കേന്ദ്രീയ വിദ്യാലയങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം

uploads/news/2025/09/801492/chalo-jeethe-hai.jpg

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തിലെ ബാല്യകാല സംഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന 'ചലോ ജീത്തേ ഹേ' സിനിമ സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ കേന്ദ്രം. സിനിമ പ്രധാനമന്ത്രിയുടെ ജന്മദിനമായ സെപ്തംബര്‍ 17 നും ഒക്‌ടോബര്‍ 2 നും ഇടയില്‍ സിബിഎസ്‌സി, നവോദയ വിദ്യാലയം, കേന്ദ്രീയ വിദ്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ പ്രദര്‍ശിപ്പിക്കാനാണ് നിര്‍ദേശം.

ബിജെപയുടെയും കേന്ദ്രസര്‍ക്കാരിന്റെയും ഭാഗത്ത് മോദിയുടെ ജന്മദിനം വിപുലമായി ആഘോഷിക്കുന്നു. സെപ്റ്റംബര്‍ 11 ന് പുറത്തിറക്കിയ മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം, സെപ്റ്റംബര്‍ 16 നും ഒക്ടോബര്‍ 2 നും ഇടയില്‍ ചിത്രം പ്രദര്‍ശിപ്പിക്കണം. കത്തില്‍ ഇങ്ങനെ പറയുന്നു: 'ഇത് യുവ പഠിതാക്കളെ സ്വഭാവം, സേവനം, ഉത്തരവാദിത്തം എന്നീ വിഷയങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ സഹായിക്കും. ധാര്‍മ്മിക യുക്തിക്ക് ഒരു കേസ് സ്റ്റഡിയായും ഈ സിനിമയ്ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയും, കൂടാതെ സാമൂഹിക-വൈകാരിക പഠനം, സഹാനുഭൂതി വികസിപ്പിക്കല്‍, സ്വയം പ്രതിഫലനം, വിമര്‍ശനാത്മക ചിന്ത, പ്രചോദനം എന്നിവയുടെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.

32 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രം ആദ്യമായി 2018 ല്‍ പുറത്തിറങ്ങി, 66-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ കുടുംബമൂല്യങ്ങളെ ക്കുറിച്ചുള്ള മികച്ച നോണ്‍-ഫീച്ചര്‍ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടി. മംഗേഷ് ഹഡാവാലെ സംവിധാനം ചെയ്ത് ആനന്ദ് എല്‍. റായ്, മഹാവീര്‍ ജെയിന്‍ എന്നിവര്‍ അവതരിപ്പിക്കുന്ന ഈ ചിത്രം, വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ 'ചലോ ജീത്തേ ഹേ: സേവാ കാ സണ്‍മാന്‍' സംരംഭത്തിന് കീഴില്‍ സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 2 വരെ രാജ്യവ്യാപകമായി വീണ്ടും റിലീസ് ചെയ്യുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW