-->
തിരുവനന്തപുരം: ദേവസ്വംബോര്‍ഡിന്റെ ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുക്കുമെന്നും ബദല്‍ സംഗമത്തില്‍ ക്ഷണിച്ചാലും പോകില്ലെന്നും വെള്ളാപ്പള്ളി നടേശന്‍. ആഗോള അയ്യപ്പസംഗമത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിക്കുകയും ചെയ്തു. നേരത്തേ അയ്യപ്പസംഗമത്തിന് വെള്ളാപ്പള്ളി നടേശന്‍ വലിയ പിന്തുണ നല്‍കിയിരുന്നു.
സെപ്റ്റംബര്‍ 19,20 തീയതികളിലാണ് അയ്യപ്പസംഗമം നടക്കുന്നത്. നിലവിലെ കണക്കുപ്രകാരം ഏകദേശം 4500-പേരാണ് ഇതുവരെ ആഗോള അയ്യപ്പസംഗമത്തിന് പ്രതിനിധികളായി ബുക്ക്ചെയ്തിട്ടുള്ളത്. നേരത്തേ എസ്എന്‍ഡിപിയ്ക്ക് പിന്നാലെ എന്‍എസ്എസും അയ്യപ്പസംഗമത്തെ പിന്തുണച്ചിരുന്നു. എന്‍എസ്എസിന്റെയും എസ്എന്‍ഡിപിയുടേയും നേതാക്കളെയും പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു.
അതേസമയം സര്‍ക്കാരിന്റെ രാഷ്ട്രീയനാടകമാണെന്നാണ് ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷത്തിന്റെ ആരോപണം. ഇവര്‍ അയ്യപ്പസംഗമത്തിന് ബദലായി പന്തളത്ത് ബദല്‍ സംഗമം ഹിന്ദുഐക്യവേദി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലേക്ക് കേരളത്തിലെ മുഴുവന്‍ സാമുദായിക രാഷ്ട്രീയ നേതാക്കളെ പങ്കെടുപ്പിക്കുമെന്നാണ് അവരും അറിയിച്ചിരിക്കുന്നത്.