Sunday, March 15, 2026 Last Updated 4 Min 38 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Sep 2025 11.17 AM

വോട്ടര്‍പട്ടിക വിവാദത്തില്‍ സുരേഷ്‌ഗോപിക്കെതിരേ കേസില്ല ; രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാരന് കഴിഞ്ഞില്ലെന്ന് പോലീസ്

uploads/news/2025/09/801163/suresh-gopi.gif

തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ്‌ഗോപിക്കെതിരേ കേസെടുക്കാന്‍ തക്കവിധത്തില്‍ തെളിവുകളോ രേഖകളോ ഇല്ലെന്ന് പോലീസ്. പരാതി നല്‍കിയ കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപനെ ഇക്കാര്യം പൊലീസ് അറിയിച്ചു. സുരേഷ് ഗോപിയുടെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും വോട്ട് ചേര്‍ത്തതില്‍ ക്രമക്കേടുണ്ടോ എന്നതാണ് പൊലീസ് പ്രധാനമായും പരിഗണിച്ചത്.

മതിയായ രേഖകള്‍ ഹാജരാക്കാന്‍ പരാതിക്കാരന് കഴിഞ്ഞിട്ടില്ലെന്നും പിന്നീട് രേഖകള്‍ ഹാജരാക്കിയാല്‍ കേസെടുക്കുന്ന വിവരം അപ്പോള്‍ പരിഗണിക്കാമെന്നാണ് പോലീസ് നല്‍കിയിരിക്കുന്ന മറുപടി. അതേസമയം കേസുമായി കോടതിയെ സമീപിക്കുമെന്ന് ടി എന്‍ പ്രതാപന്‍ അറിയിച്ചു.

സുരേഷ്ഗോപി തിരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ സത്യവാങ്മൂലത്തിലടക്കം പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ടിഎന്‍ പ്രതാപന്റെ പരാതി. ഈ പരാതിയിലാണ് അന്വേഷണം നടന്നത്. ഇതില്‍ സുരേഷ്ഗോപിയുടെയും കുടുംബാംഗങ്ങളുടെയും വോട്ട് ചേര്‍ത്തത് ചട്ടവിരുദ്ധമായല്ല എന്ന നിലപാടിലേക്കാണ് പൊലീസ് എത്തിയത്. ശാസ്തമംഗലത്ത് വോട്ടുള്ള സുരേഷ്‌ഗോപിയുടേയും കുടുംബാംഗങ്ങളുടേയും വോട്ട് സുരേഷ്‌ഗോപി തൃശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എത്തിയപ്പോള്‍ ഇവിടേയ്ക്ക് മാറ്റിയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW