Friday, March 13, 2026 Last Updated 28 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Sep 2025 10.40 AM

പോലീസ് പിടിച്ചയാളെ പിന്നെ കൊണ്ടുപോയി ബിരിയാണി വാങ്ങിക്കൊടുക്കണോ? സിപിഐഎം തൃശൂര്‍ ജില്ലാസെക്രട്ടറി

uploads/news/2025/09/801156/CPIM.gif

തൃശൂര്‍ : പോലീസിനെ തല്ലിയത് ഉള്‍പ്പെടെ 11 കേസുകളിലെ പ്രതിയായ ആളെ പിന്നെ പോലീസ് കൊണ്ടുപോയി തടവി ബിരിയാണി വാങ്ങിക്കൊടുക്കുമോയെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദര്‍. മദ്യപാന സംഘത്തില്‍ ഉള്‍പ്പെട്ട ആളായിരുന്നു സുജിത്ത് വിഎസ് എന്നും തുടര്‍ന്നാണ് പൊലീസ് നടപടി എടുത്തതെന്നും കെവി അബ്ദുല്‍ ഖാദര്‍ പറഞ്ഞു.

ഇന്നലെ തൃശൂരില്‍ നടന്ന പൊതുപരിപാടിയിലാണ് ജില്ലാ സെക്രട്ടറിയുടെ പരാമര്‍ശം. പൊലീസുകാര്‍ പിന്നെ ബിരിയാണി വാങ്ങി കൊടുക്കുമോയെന്നാണ് ജില്ലാ സെക്രട്ടറിയുടെ ചോദ്യം. മദ്യപാന സംഘത്തില്‍ ഉള്‍പ്പെട്ട ആളായിരുന്നു സുജിത്ത് വിഎസ് എന്നും തുടര്‍ന്നാണ് പൊലീസ് നടപടി എടുത്തതെന്നും കെവി അബ്ദുല്‍ ഖാദര്‍ പറഞ്ഞു. കാണിപ്പയ്യൂര്‍ തെരുവില്‍ വച്ച് മദ്യപിച്ച് ബഹളമുണ്ടാക്കിയ നാലംഗ മദ്യപ സംഘത്തെ അവിടുത്തെ പൊലീസ് പിടിച്ച് ജീപ്പില്‍ കയറ്റി.

സുജിത്ത് എന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് ജീപ്പില്‍ നിന്ന് അവരെ ബലമായി പിടിച്ചിറക്കി. എസ്ഐ സ്വാഭാവികമായും ചെറുത്തു. എസ്ഐയുടെ വാച്ച് നഷ്ടപ്പെട്ടു. പൊലീസിനെ അടിച്ചു. അപ്പോള്‍ പൊലീസ് കൂടുതല്‍ സ്ട്രെങ്ത്ത് ആവശ്യപ്പെട്ടു. കൂടുതല്‍ പൊലീസുകാര്‍ വന്നിട്ടാണ് ഇയാളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതെന്നും പറഞ്ഞു.

Ads by Google
Ads by Google
TRENDING NOW