Thursday, March 12, 2026 Last Updated 39 Min 41 Sec ago English Edition
Todays E paper
Ads by Google
Monday 15 Sep 2025 01.18 PM

മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പള വര്‍ധനവ് ഈ വര്‍ഷം ഇല്ല ; മുഖ്യമന്ത്രിയുടെ വിലക്ക് ഏര്‍പ്പെടുത്തി

uploads/news/2025/09/800974/pinarayi-1.gif

തിരുവനന്തപുരം: മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പള വര്‍ധനവ് ഈ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായേക്കില്ല. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ധിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ വിലക്ക്. തദ്ദേശ നിയമസഭ തിരഞ്ഞെടുപ്പുകള്‍ ചൂണ്ടിക്കാട്ടിയാണ് ശമ്പള വര്‍ധനവ് തടഞ്ഞത്. ശമ്പള വര്‍ധന ഇപ്പോള്‍ വേണ്ടെന്ന് മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് കാലത്ത് ശമ്പള വര്‍ധനവില്‍ പ്രതിപക്ഷത്തോട് യോജിക്കുന്നതും ഗുണകരമാകില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തല്‍. ശമ്പള വര്‍ദ്ധന സംബന്ധിച്ച ബില്‍ കൊണ്ടുവരുന്നതിനോട് യോജിക്കുമെന്ന് പ്രതിപക്ഷം സ്പീക്കറെ അറിയിച്ചിരുന്നു. എന്നാല്‍ രാഷ്ട്രീയ വിഷയങ്ങളില്‍ പോരടിക്കുമ്പോള്‍ ശമ്പള കാര്യത്തില്‍ കൈകോര്‍ക്കുന്നത് ജനങ്ങള്‍ സ്വീകരിക്കില്ലെന്നാണ് ആശങ്ക.

2018-ലാണ് എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പളവും മറ്റാനുകൂല്യങ്ങളും പുതുക്കിയത്. എംഎല്‍എമാരുടെ ശമ്പളവും മണ്ഡലം അലവന്‍സ്, ടെലിഫോണ്‍ അലവന്‍സ്, യാത്രാബത്ത തുടങ്ങിയവ അടക്കമുള്ള ആനുകൂല്യങ്ങളും 39,500 രൂപയില്‍നിന്ന് 70,000 രൂപയാക്കിയാണ് 2018-ല്‍ ഉയര്‍ത്തിയത്. മന്ത്രിമാരുടെ ശമ്പളം 55,012-ല്‍നിന്ന് 97,429 രൂപയായും ഉയര്‍ത്തിയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW