Friday, March 13, 2026 Last Updated 1 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 15 Sep 2025 08.53 AM

ബേസില്‍ ​ജോസഫ് എന്റര്‍ടെയ്മെന്റ്സ് സിനിമ നിര്‍മാണ കമ്പനി പ്രഖ്യാപിച്ച് ബേസില്‍; നായകന്‍ ഞാനല്ലേയെന്ന് ടൊവിനോ, നിന്നെ വില്ലൻ ആക്കാമെന്ന് ബേസില്‍

സഹനായകന്‍, നായകന്‍, പ്രതിനായകന്‍ എന്നീ വേഷങ്ങളിലൂടെ കൈയടി ​നേടിയ സംവിധായകനായ ബേസില്‍ ജോസഫ് ഇപ്പോഴിതാ പുതിയ നിര്‍മ്മാണ കമ്പനി തുടങ്ങുന്ന സന്തോഷം പങ്കിടുകയാണ്. പോസ്റ്റിന് നല്‍കിയ ടൊവിനോ നല്‍കിയ കമന്റും ആരാധകര്‍ ഏറ്റെടുക്കുന്നുണ്ട്.
Director Basil Joseph, Tovino thomas, Basil Joseph entertainments
Basil Joseph starts production company (Image Source: Instagram)

മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള സംവിധായകനും അഭിനേതാവുമാണ് ബേസില്‍ ജോസഫ്. സിനിമകളിലൂടെ മാത്രമല്ല തഗ്ഗ് മറുപടികള്‍ അഭിമുഖങ്ങളിലൂടെ നല്‍കിയും താരം പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്. ഷോർട് ഫിലിമിലൂടെ തുടക്കം കുറിച്ച് അസിസ്റ്റന്റ് ‍ഡയറക്ടറായി ബി​ഗ് സ്ക്രീനിൽ എത്തിയ ബേസിൽ പിന്നീട് അഭിനേതാവായും പ്രേക്ഷകരുടെ കൈയടി നേടി.
സ്വന്തം വീട്ടില്‍ ആള്‍ അല്ലെങ്കില്‍ സുഹൃത്തുക്കളിൽ ഒരാളാണെന്ന് തോന്നിപ്പിക്കുന്ന, എല്ലാ ക്യാമ്പുകളിലും ഒരുപോലെ സ്വീകാര്യനായ, ആര്‍ക്കും പിണക്കങ്ങളോ ശത്രുതയോ ഇല്ലാത്ത ഒരു സിനിമാപ്രവര്‍ത്തകന്‍ കൂടിയാണ് ബേസില്‍. നായകനായും സഹനടനായും പ്രതിനായകനായും വിവിധ വേഷങ്ങളില്‍ തിളങ്ങിയിട്ടുള്ള ബേസിലിന്റെ ചിത്രങ്ങള്‍ക്കായി പ്രേക്ഷകര്‍ കാത്തിരിക്കാറുണ്ട്.
ഇപ്പോഴിതാ ചലച്ചിത്ര നിർമ്മാണ രംഗത്തേക്കും ചുവടുറപ്പിക്കാനൊരുങ്ങുകയാണ് ബേസില്‍. ‘ബേസില്‍ ജോസഫ് എന്റർടൈൻമെന്റ്’ എന്ന പേരില്‍ പുതിയ നിർമ്മാണ കമ്പനി ആരംഭിക്കുന്ന സന്തോഷം ബേസില്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടത്. ഇതുവരെ ചെയ്യാത്ത ഒരു പുതിയ പരീക്ഷണം കൂടിയാണിതെന്നും കൂടുതല്‍ മികച്ചതും, ധീരവും, പുതിയ രീതിയിലും ഉള്ള കഥകള്‍ പറയാനാണ് ആഗ്രഹിക്കുന്നതെന്നും ബേസില്‍ പോസ്റ്റില്‍ കുറിച്ചത്.
‘‘അപ്പോള്‍, ഇതാ വീണ്ടും തുടങ്ങുന്നു. ഞാന്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത ഒന്ന് പരീക്ഷിക്കുകയാണ്... സിനിമാ നിര്‍മ്മാണം...‘എങ്ങനെ’ എന്ന് കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ഒരു കാര്യം അറിയാം, കൂടുതല്‍ മികച്ചതും, ധീരവും, പുതിയ രീതിയിലും പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
ഈ പുതിയ പാത നമ്മെ എവിടേക്ക് കൊണ്ടുപോകുമെന്ന് നോക്കാം...ബേസില്‍ ജോസഫ് എന്റര്‍ടൈന്‍മെന്റിലേക്ക് സ്വാഗതം...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ബേസിലിന്റെ പോസ്റ്റ്. ഒരു ചെറിയ ആനിമേഷൻ വീഡിയോയിലൂടെയാണ് ബേസില്‍ ജോസഫ് തന്റെ പുതിയ പാത ആരാധകരെ അറിയിച്ചിരിക്കുന്നത്. ലോഗോ- കഥാപാത്ര രൂപകൽപ്പനയും, ആനിമേറ്റഡ് വീഡിയോ, ശബ്ദ രൂപകൽപ്പന, സംഗീതം എന്നിവ ചെയ്തവര്‍ക്ക് നന്ദിയും കുറിച്ച് അവരെ ടാഗ് ചെയ്താണ് ബേസിലിന്റെ പോസ്റ്റ്.
ബേസില്‍ ജോസഫിന്റെ ഈ പ്രഖ്യാപനം ആരാധകര്‍ ഏറ്റെടുക്കുയാണ്. സുഹൃത്തും സഹതാരവുമായ ടൊവി​നോ തോമസും തന്റെ ഇന്‍സ്റ്റ​‍ഗ്രാം സ്റ്റോറിയിലൂടെ ഈ സന്തോഷം പങ്കുവച്ചിട്ടുണ്ട്. ഒപ്പം ബേസിലിന്റെ പോസ്റ്റിന് ‘അഭിനന്ദനങ്ങൾ, അപ്പോ എങ്ങനെയാ? ആദ്യത്തെ പ്രൊഡക്ഷൻ ഞാൻ അല്ലെ നായകൻ?', എന്നാണ് ടൊവിനോയുടെ കമന്റ്. ഉടൻ മറുപടിയുമായി ബേസിലുമെത്തി. ‘ആദ്യത്തെ പടത്തിൽ ഞാൻ തന്നെ നായകൻ. നിന്നെ വേണേൽ വില്ലൻ ആക്കാം’ എന്നാണ് ബേസിലിന്റെ മറുപടി. ടൊവിനോയും ഉടനെ ബേസിലിന് മറുപടി നൽകിയിട്ടുണ്ട്. ‘ഇടി പടം ആണോ? നിന്നെ നല്ല ഇടി ഇടിക്കാൻ അവസരം ഉണ്ടെങ്കിൽ വില്ലൻ ആവാനും മടിക്കില്ല ഞാൻ’ എന്നാണ് ടൊവിനോ പറയുന്നത്.
‘ആ ചിരി’ എന്നാണ് നിഖില വിമല്‍ കുറിച്ചിരിക്കുന്നത്. ലവ് ഇമോജിയാണ് ബോളിവുഡ് താരം രണ്‍വീര്‍ സിംഗ് നല്‍കിയിരിക്കുന്ന കമന്റ്. സഹതാരങ്ങളായ ഉണ്ണിമായ പ്രസാദ്, ആന്റണി വർഗ്ഗീസ്, സക്കറിയ തുടങ്ങിയ നിരവധി താരങ്ങളും ചലച്ചിത്രപ്രവർത്തകരും ആരാധകരും ആശംസകള്‍ കമന്റുകളിലൂടെ നല്‍കുന്നുണ്ട്. ‘മരണമാസ്’ ആണ് ബേസില്‍​ നായകനായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW