Thursday, March 12, 2026 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 15 Sep 2025 09.39 AM

പ്രതിപക്ഷ നേതാവിന്റെ എതിര്‍പ്പ് അവഗണിച്ചു ; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തി

uploads/news/2025/09/800941/rahu;l-mankoottathil.gif

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ എതിര്‍പ്പ് അവഗണിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് അടൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് തിരിച്ച അദ്ദേഹം രാവിലെ 9.30 യോടെ സുഹൃത്തുക്കള്‍ക്കും കോണ്‍ഗ്രസിന്റെ ജില്ലാനേതാക്കള്‍ക്കും ഒപ്പമാണ് സഭയിലെത്തിയത്. അപവാദത്തെ തുടര്‍ന്ന് സസ്‌പെന്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും എംഎല്‍എ സ്ഥാനം രാജിവെച്ചിട്ടില്ല.

പ്രതിപക്ഷനേതാവിനെയും കെപിസിസി അദ്ധ്യക്ഷനെയും അവഗണിച്ചാണ് യുവ എംഎല്‍എ സഭയില്‍ എത്തിയത്. സഭയില്‍ എത്താതിരിക്കു ന്നതാണ് നല്ലതെന്ന നിലപാടാണ് നേരത്തേ പ്രതിപക്ഷ നേതാവും കെപിസിസി അദ്ധ്യക്ഷനും പ്രകടമാക്കിയത്. വി.എസ്. അച്യൂതാനന്ദന്റെ അനുസ്മരണത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് പ്രസംഗിച്ചുകൊണ്ടു നില്‍ക്കുമ്പോഴായിരുന്നു രാഹുല്‍ സഭയിലേക്ക് എത്തിയത്. രാഹുല്‍ രാവിലെ തന്നെ തിരുവനന്തപുരത്ത് എത്തിയതായിട്ടാണ് വിവരം. പ്രതിപക്ഷ നേതാവിന്റെ അരികില്‍ പ്രത്യേക ബ്ളോക്കായി അദ്ദേഹം ഇരിക്കും.

അതേസമയം രാഹുലിനെ പിന്തുണയ്ക്കുന്ന ഒരു വിഭാഗവും പാര്‍ട്ടിക്കുള്ളിലുണ്ട്. ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ളവരാണ് പാര്‍ട്ടിക്കുള്ളില്‍ രാഹുലിന് വേണ്ട വാദിക്കുന്നത്. ലൈംഗികാരോപണം ഉന്നയിക്കപ്പെട്ട ഇടതുപക്ഷ എംഎല്‍എ മാരും സഭയില്‍ ഉള്ള സാഹചര്യത്തില്‍ രാഹുലിന് പ്രത്യേകമായി തടസ്സം സൃഷ്ടിക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് ഇവര്‍ പറയുന്ന ന്യായീകരണം. നേരത്തേ ലൈംഗികാപവാദത്തിന്റെ പശ്ചാത്തത്തില്‍ രാഹുലിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. എന്നാല്‍ അദ്ദേഹത്തോട് എംഎല്‍എ സ്ഥാനം രാജി വെയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. പാലക്കാട് ഇനിയുമൊരു ഉപതെരഞ്ഞടുപ്പ് നടത്തേണ്ടതില്ലെന്ന തീരുമാനമാണ് എംഎല്‍എ സ്ഥാനം രാജി വെപ്പിക്കാത്തത്.

അതേസമയം രാഹുല്‍ സഭയില്‍ എത്തുന്നത് പ്രതിപക്ഷത്തിന് തിരിച്ചടിയാകുമെന്നും വിലയിരുത്തലുണ്ട്. സര്‍ക്കാരിനെതിരേ പ്രതിപക്ഷം ഉയര്‍ത്തുന്ന ജനകീയ പ്രശ്‌നങ്ങളിലുള്ള സമ്മര്‍ദ്ദങ്ങള്‍ രാഹുലിന്റെ സാന്നിദ്ധ്യം മൂലമുണ്ടാകുന്ന ബഹളങ്ങളില്‍ മുങ്ങിപ്പോകുമെന്നാണ് പ്രതിപക്ഷത്തിന്റെ ആശങ്ക. കെപിസിസിയിലും രാഹുലിനെതിരേ എടുക്കുന്ന നടപടികളില്‍ രണ്ട് പക്ഷമുണ്ട്. കെപിസിസി അദ്ധ്യക്ഷന്‍ എതിര്‍ നിലപാട് എടുക്കുമ്പോള്‍ പാര്‍ട്ടിയിലെ വര്‍്ക്കിംഗ് പ്രസിഡന്റുമാര്‍ അനുകൂല നിലപാടാണ് കൈക്കൊള്ളുന്നതെന്നും വിവരമുണ്ട്്. ഇന്ന് നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ കസ്റ്റഡിമര്‍ദ്ദനം ഉള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ സഭയില്‍ സജീവ ചര്‍ച്ചയാക്കാനുള്ള ഉദ്ദേശത്തിലാണ് പ്രതിപക്ഷം.

Ads by Google
Ads by Google
TRENDING NOW