-->
‘ഇഷ്ടം’ എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിലെ ഇഷ്ടം നേടിയെടുത്ത താരമാണ് നവ്യ നായര്‍. 'നന്ദന'ത്തിലെ ബാലാമണിയിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ചേക്കേറിയ താരം 'കല്യാണരാമനി'ലെ ഗൗരിയിലൂടെ മലയാളികളുടെ സ്വന്തം വീട്ടിലെ കുട്ടിയായി. മികച്ച ഒരുപിടി കഥാപാത്രങ്ങള്‍ ചെയ്ത് കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം.
വിവാഹത്തിനു ശേഷം സിനിമയില്‍ നിന്നൊരു ഇടവേളയെടുത്തെങ്കിലും തിരിച്ചു വരവില്‍ മികച്ച കഥാപാത്രങ്ങള്‍ നല്‍കി നവ്യ വീണ്ടും മലയാളി മനസ്സില്‍ ചേക്കേറി. ഇടയ്ക്കിടെ സിനിമകള്‍ ചെയ്യുന്ന താരം തന്റെ നൃത്തവിദ്യാലയമായ 'മാതംഗി'യുടെ പ്രോഗ്രാമുകളിലൂടെ വേദികളില്‍ വീണ്ടും സജീവമായി. സോഷ്യല്‍ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും പങ്കിടാറുണ്ട് നവ്യ.
ഇപ്പോഴിതാ നവ്യ പങ്കുവെച്ച പുതിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ഗുരുവായൂര്‍ അമ്പല നടയില്‍ എത്തിയപ്പോള്‍ എടുത്ത ചിത്രങ്ങള്‍ക്കൊപ്പമാണ് നവ്യയുടെ പോസ്റ്റ്. നടിയുടെ മുഖത്ത് വല്ലാത്തൊരു പോസിറ്റീവ് പ്രകാശം കാണാം.‘ നിങ്ങള്‍ക്ക് ചുറ്റും എല്ലാം ഇരുണ്ടതായി കാണപ്പെട്ടാലും , വീണ്ടും നോക്കുക, നിങ്ങള്‍ക്കൊരു വെളിച്ചമാവാന്‍ സാധിക്കും ’എന്നാണ് നവ്യ പറയുന്നത്.
പ്രപഞ്ചം നിങ്ങളുടെ പിന്നിലുണ്ട്, ആത്മാവിനെ ഉണര്‍ത്തുന്നു എന്നൊക്കെയാണ് ഫോട്ടോയ്ക്ക് ഹാഷ്ടാഗ് നല്‍കിയിരിയ്ക്കുന്നത്. നവ്യ നല്‍കുന്ന നല്‍കുന്ന പോസിറ്റീവ് വൈബിനെ കുറിച്ചും, നവ്യയുടെ സൗന്ദര്യത്തെ കുറിച്ചുമൊക്കെയാണ് പോസ്റ്റിന് താഴെ കമന്റുകള്‍ വരുന്നത്. ആ പഴയ ബാലാമണിയുടെ ചിരി വീണ്ടും ആ മുഖത്ത് കാണാന്‍ സാധിക്കുന്നു എന്നാണ് ഒരാള്‍ കുറിച്ചത്.