Saturday, March 14, 2026 Last Updated 1 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 14 Sep 2025 07.23 PM

ബ്രിട്ടീഷ് ബോക്സിങ് ഇതിഹാസം റിക്കി ഹാറ്റന്‍ അന്തരിച്ചു

ricky hatton
photo - twitter

മാഞ്ചസ്റ്റര്‍ : ബ്രിട്ടീഷ് ബോക്സിങ് ഇതിഹാസം റിക്കി ഹാറ്റൺ അന്തരിച്ചു. 46 വയസ്സായിരുന്നു. മാഞ്ചസ്റ്ററിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നിരവധി തവണ ലോക ചാമ്പ്യൻ ആയിട്ടുള്ള താരമാണ് റിക്കി ഹാറ്റൺ. 15 വർഷത്തെ ബോക്സിങ് കരിയറിൽ, ലൈറ്റ്-വെൽറ്റർവെയ്റ്റ് ഡിവിഷനിൽ നിരവധി ലോക കിരീടങ്ങളും വെൽറ്റർവെയ്റ്റിൽ ഒരു കിരീടവും അദ്ദേഹം നേടി.

തന്റെ 48 പ്രൊഫഷണൽ പോരാട്ടങ്ങളിൽ 45 എണ്ണത്തിലും വിജയിച്ചു . IBF, WBA ലൈറ്റ്-വെൽറ്റർവെയ്റ്റ്, വെൽറ്റർവെയ്റ്റ് കിരീടങ്ങൾ നേടി. 2005-ൽ ഓസ്ട്രേലിയൻ താരം കോസ്ത്യ സ്യൂവിനെ തോൽപ്പിച്ച് WBU ബെൽറ്റിനൊപ്പം IBF ലൈറ്റ്-വെൽറ്റർവെയ്റ്റ് കിരീടവും സ്വന്തമാക്കി. ഫ്ലോയ്ഡ് മെയ്‌വെതർ ജൂനിയർ, മാണി പാക്വിയോ തുടങ്ങിയ ഇതിഹാസ താരങ്ങളുമായി അദ്ദേഹം ഏറ്റുമുട്ടിയിട്ടുണ്ട്.

ഹാറ്റൺ അവസാനമായി റിങ്ങിൽ എത്തിയത് 2012 ലാണ്. റിങ്ങിൽ നിന്ന് വിരമിച്ചതിനുശേഷം താൻ അനുഭവിച്ച മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും ഹാറ്റൺ തുറന്നുപറഞ്ഞിരുന്നു. 2005 ൽ മാഞ്ചസ്റ്ററിലെ മെൻ അരീനയിൽ നടന്ന മത്സരത്തിൽ കോസ്റ്റ സ്യൂവിനെ പരാജയപ്പെടുത്തിയാണ് അദേഹം ആദ്യമായി ലോക കിരീടം നേടുന്നത്.

Ads by Google
Sunday 14 Sep 2025 07.23 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW