Sunday, March 15, 2026 Last Updated 29 Min 22 Sec ago English Edition
Todays E paper
Ads by Google
Sunday 14 Sep 2025 11.45 AM

ലക്ഷദ്വീപിലെ കുട്ടി ആരാധകനെ നേരില്‍ കണ്ട് സര്‍പ്രൈസ് നല്‍കി റാപ്പര്‍ ഡബ്‌സി; വീഡിയോ

-dubzee
photo-www.instagram.com/dabztories/

ലക്ഷദ്വീപിലെ കുട്ടി ആരാധകനെ നേരിട്ട് കണ്ട് സര്‍പ്രൈസ് നല്‍കി റാപ്പര്‍ ഡബ്‌സി. വീഡിയോ കോളിലൂടെ കാണാനുളള ആഗ്രഹം പ്രകടിപ്പിച്ച് കരഞ്ഞ കുട്ടിയെയാണ് ഡബ്‌സി നേരിട്ട് പോയി കണ്ടത്.

ഡബ്‌സിയെ കണ്ടതോടെ കുട്ടി ആരാധകന്‍ സന്തോഷം കൊണ്ട് കരയാന്‍ തുടങ്ങി. അതു കണ്ട് എന്നെ അത്രയ്ക്ക് ഇഷ്ടമാണോ എന്ന ഡബ്‌സി കുട്ടിയോട് ചോദിക്കുന്നുണ്ട് . അതെ എന്ന കുട്ടി മറുപടി പറയുമ്പോള്‍ എന്നാല്‍ കെട്ടിപിടിക്ക് എന്ന് പറഞ്ഞ് ഡബ്‌സി കുട്ടിയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്നതും വീഡിയോയില്‍ കാണാം.

തുടര്‍ന്ന് കുട്ടി ആരാധകന് ഓട്ടോഗ്രാഫും നല്‍കിയാണ് ഡബ്‌സി മടങ്ങിയത്. ഏറ്റവും പ്രിയപ്പെട്ട സുഹൈദ്, ഒരുപാട് ഉയരങ്ങള്‍ ജീവിതത്തില്‍ നിനക്ക് പടച്ചോന്‍ വാരി ചൊരിഞ്ഞ് തരട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു എന്നാണ് ഓട്ടോഗ്രാഫില്‍ ഡബ്‌സി കുറിച്ചത്.

വലിയ പ്രേക്ഷക ശ്രദ്ധയാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. കണ്ണ് നിറയ്ക്കുന്നതാണ് വീഡിയോ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ആ മോന്റെ കളങ്കമില്ലാത്ത സ്‌നേഹത്തിനു മുമ്പില്‍ ഡബ്‌സി ഒന്നുമല്ലാതായിപ്പോയി എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ഡബ്‌സിയെ പോലെ നിഷ്‌ക്കളങ്കനായ ഒരാളെ കണ്ടിട്ടില്ല, നിങ്ജള്‍ ഇത്ര സിംപിള്‍ ആയിരുന്നോ മനുഷ്യ, നിങ്ങള്‍ മുത്താണ് എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെയുളള കമന്റുകള്‍.

Ads by Google
Sunday 14 Sep 2025 11.45 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW