Thursday, March 12, 2026 Last Updated 16 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 12 Sep 2025 09.24 AM

' ലക്ഷ്മിയുടെ സ്വന്തം ഗണു, അവളും ഗണപതിയും തമ്മിലുളള സ്‌നേഹത്തിന്റെ ഫലം എനിക്കു വന്നു ചേരുന്നു' ; അഖില്‍ മാരാര്‍

about, new
photo-www.facebook.com/Akhilmarar123/

സംവിധായകനും ബിഗ് ബോസ് താരവുമായ അഖില്‍ മാരാര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ്. ഇപ്പോഴിതാ അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.

ഭാര്യ ലക്ഷ്മിയെക്കുറിച്ചും താന്‍ നായകനാവുന്ന പുതിയ ചിത്രം മുളളന്‍ കൊല്ലിയെക്കുറിച്ചാണ് അഖിലിന്റെ കുറിപ്പ്.

താരത്തിന്റെ വാക്കുകള്‍:

ആദ്യമായി ലക്ഷ്മിയെ ഞാനും അവള്‍ എന്നെയും കാണുന്നത് കൊട്ടാരക്കര മഹാഗണപതിയുടെ മുന്നില്‍ വെച്ചാണ്.. ലക്ഷ്മിയുടെ സ്വന്തം ഗണു...അവള്‍ക്ക് വേണ്ടതൊക്കെ നല്‍കുന്നു.. അവളും ഗണപതിയും തമ്മിലുള്ള സ്‌നേഹത്തിന്റെ ഫലം എനിക്കു വന്നു ചേരുന്നു..

ക്ഷേത്രത്തില്‍ പോയാല്‍ ഞാന്‍ പ്രത്യേകിച്ചൊന്നും പ്രാര്‍ത്ഥിക്കാറില്ല.. നന്ദി പറയും.. അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകള്‍ക്ക് ക്ഷമ പറയും.. എന്റെ കൂടെ ഉണ്ടാവണം എന്ന് പറയും..

നാളെ മുതല്‍ പുതിയ ഒരു തുടക്കം കൂടി.. ഓണ ചിത്രങ്ങളുടെ മികച്ച ഹിറ്റില്‍ തീയേറ്ററുകളില്‍ ഷോ കിട്ടിയത് കുറവാണു.. എന്നാലും നിങ്ങളുടെ അടുത്തുള്ള തീയേറ്ററുകളില്‍ മുള്ളന്‍ കൊല്ലി പോയി കാണണം..അഭിപ്രായങ്ങള്‍ അറിയിക്കണം...ഞാന്‍ കൊട്ടാരക്കര മിനര്‍വ സിനിമാസില്‍ രാവിലെ 9 മണിക്കൂള്ള ഷോ എന്റെ നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ഒപ്പം കാണാന്‍ ഉണ്ടാവും.. തിരക്കില്ലെങ്കില്‍ നിങ്ങള്‍ക്ക് സ്വാഗതം.. നമുക്കൊരുമിച്ചു പടം കാണാം..

മറ്റുള്ളവര്‍ക്ക് വേണ്ടി ശബ്ധിക്കാന്‍ സത്യത്തിനും നീതിക്കും വേണ്ടി ശബ്ദം ഉയര്‍ത്താന്‍ ഞാന്‍ ഇവിടെ ഉണ്ടാവണം എന്നാഗ്രഹിക്കുന്ന പ്രിയപ്പെട്ടവര്‍ എനിക്കൊപ്പം ഉണ്ടാവണം...ഒരായിരം സ്‌നേഹം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW