Wednesday, March 18, 2026 Last Updated 21 Min 59 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Sep 2025 11.26 AM

52-ാം വയസ്സില്‍ എംബിഎ കരസ്ഥമാക്കി മുംബൈ സ്വദേശി: സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം

son, celebrate, father, mba, graduation

തന്റെ 52-ാം വയസ്സില്‍ എംബിഎ സ്വന്തമാക്കി മുംബൈ സ്വദേശി. അച്ഛന്റെ ഈ അപൂര്‍വ നേട്ടത്തിന് പിന്നാലെ മകന്‍ അപ്രതീക്ഷിതമായി ആഘോഷവും ഒരുക്കി. സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ബിരുദദാന ചടങ്ങിനെടുത്ത അച്ഛന്റെ ചിത്രം മുഖംമൂടിയാക്കി ധരിച്ചാണ് കുടുംബം അദ്ദേഹത്തെ വരവേറ്റത്. പരിപാടി കൂടുതല്‍ സന്തോഷകരമാക്കാന്‍ മുറിയിലെ ചുവരുകളില്‍ സന്ദേശങ്ങളെഴുതിയും മറ്റും അലങ്കരിക്കുകയും ചെയ്തിരുന്നു. അച്ഛനായി മകന്‍ ഒരുക്കിയ ഈ പരിപാടി സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ബിരുദം സ്വന്തമാക്കിയ അച്ഛനെയും മകന്റെ ക്രിയാത്മകതെയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

വീഡിയോ കണ്ട ഒരു ഉപയോക്താവ് തന്റെ അമ്മ അന്‍പതാം വയസില്‍ ബിരുദാനന്തര ബിരുദം നേടിയതിനെക്കുറിച്ച് കുറപ്പ് പങ്കുവെച്ചു. മുപ്പത്തിയഞ്ച് വയസായിട്ടും എം.ബി.എ പൂര്‍ത്തായാക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് സങ്കടപ്പെട്ട മറ്റൊരു ഉപയോക്താവ് വീഡിയോയിലെ 'അങ്കിളിനെ' കണ്ട് പരീക്ഷ ജയിക്കാനുള്ള മാര്‍ഗങ്ങള്‍ ചോദിക്കണം എന്നാണ് അഭിപ്രായപ്പെട്ടത്. ആളുകള്‍ അവരുടെ പ്രായം കണക്കാതെ ഇത്തരത്തിലുള്ള അത്ഭുതകരമായ കാര്യങ്ങള്‍ ചെയ്യുന്നത് ആഘോഷിക്കപ്പെടണം എന്നാണ് വീഡിയോ കണ്ട മറ്റൊരാളുടെ അഭിപ്രായം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW