Wednesday, March 11, 2026 Last Updated 8 Min 58 Sec ago English Edition
Todays E paper
Ads by Google
Monday 08 Sep 2025 01.45 PM

‘ഇവറ്റകളുടെ കരച്ചില്‍ കേള്‍ക്കാൻ എന്തോരു സുഖമാണെന്ന്’ പറഞ്ഞോയെന്ന് മോഹന്‍ലാല്‍; ബിഗ്ബോസില്‍ മസ്താനിയെ നിര്‍ത്തിപ്പൊരിച്ച് താരരാജാവ്

ബിഗ് ബോസ് ഹൗസിലെ എല്ലാ എപ്പിസോഡുകളും വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പുതിയ എപ്പിസോഡില്‍ അവതാരകയും മത്സരാര്‍ത്ഥിയുമായ മസ്താനിയോട് ദേഷ്യപ്പെട്ട് സംസാരിക്കുന്ന മോഹന്‍ലാലിനെയാണ് കാണുന്നത്.
Mohanlal, Mastani in Big Boss malayalam
Mohanlal angry with mastani in big boss malayalam (Image Source: Facebook)

ബിഗ് ബോസ് മലയാളത്തിന്റെ സീസണുകളും അതിലെ ഓരോ എപ്പിസോഡുകളും എന്നും വൈറലായി മാറാറുണ്ട്. ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ബിഗ് ബോസ് മലയാളം സീസണ്‍ 7 ആരംഭിച്ചത്. പ്രെഡിക്ഷൻ ലിസ്റ്റുകളില്‍ ഉണ്ടായിരുന്ന മത്സരാർത്ഥികള്‍ ഷോയില്‍ പ​ങ്കെടുത്തതോടെ കുടുംബപ്രേക്ഷകരും ആവേശത്തിലായി. ഈ സീസണിന്റെ തുടക്ക എപ്പിസോഡു മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുമുണ്ട്.
ഇതില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരും മത്സരാര്‍ത്ഥികളായി എത്തിയിട്ടുണ്ട്. ഷോ തുടങ്ങി 35 ദിവസം പിന്നിട്ടതോടെ ആറ് മത്സരാർത്ഥികള്‍ എവിക്‌ടായിപ്പോയി.
അതിനൊപ്പം തന്നെ അഞ്ച് വൈല്‍ഡ് കാർഡ് എന്‍ട്രിയും കഴിഞ്ഞ ആഴ്ച ബിഗ് ബോസ് ഹൗസിലേക്ക് എത്തി. അക്കൂട്ടത്തിലൊരാളാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ അവതാരക മസ്താനി. വൈറല്‍ അവതാരക എന്ന നിലയില്‍ ഷോയില്‍ എത്തിയ മസ്താനി പക്ഷേ ബിഗ് ബോസിന്റെ റൂളുകളെല്ലാം തെറ്റിക്കുന്ന കാഴ്ചയാണ് ആരാധകര്‍ കാണുന്നത്.
ഇപ്പോഴിതാ ഇതിനെല്ലാം മുന്നറിയിപ്പുമായി മോഹൻലാല്‍ എത്തിയിരിക്കുകയാണ്. പുതിയ എപ്പിസോഡില്‍ പുറത്തുള്ള കാര്യങ്ങള്‍ ബിഗ് ബോസ് ഹൗസിനുള്ളില്‍ പറഞ്ഞതിന് മസ്താനിയെ നിർത്തിപ്പൊരിക്കുകയാണ് മോഹൻലാല്‍. ‘വീട്ടില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ട് ‘ഇവറ്റകളുടെ കരച്ചില്‍ കേള്‍ക്കാൻ എന്തോരു സുഖമാണെന്ന്’ പറഞ്ഞോ...’ എന്ന് ചോദിച്ചാണ് മോഹൻലാല്‍ മസ്താനിയെ ശകാരിക്കുന്നത്. ‘പുറത്തെ കാര്യങ്ങള്‍ പറയരുതെന്ന് എത്രപ്രാവശ്യം പറഞ്ഞു‘വെന്നും മോഹൻലാല്‍ ചോദിക്കുന്നുണ്ട്.
അതിനു ശേഷം അക്ബറും മസ്താനിക്ക് എതിരെ പരാതി ഉന്നയിക്കുന്നുണ്ട്. എല്ലാവർക്കും മസ്താനിയെ കുറിച്ച്‌ പരാതികളുണ്ടെന്നും ശിക്ഷ ലഭിക്കുമെന്നും മോഹൻലാല്‍ പ്രൊമോ വീഡിയോയില്‍ പറഞ്ഞു. മസ്താനിക്കുള്ള ശിക്ഷ എന്താണെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.
ഇക്കഴിഞ്ഞ ആഴ്ചയാണ് മസ്താനി ബിഗ് ബോസ് വീട്ടിലെത്തിയത്. പിന്നാലെ ഓരോരുത്തരോടും പുറത്തെ കാര്യങ്ങളും എവിക്ഷൻ വോട്ടിങ്ങിനെ പറ്റിയും പലരുടെയും വ്യക്തിപരമായ കാര്യങ്ങളുമെല്ലാം മസ്താനി ഷോയില്‍ പറഞ്ഞു. പലപ്പോഴും ഇക്കാര്യങ്ങളൊന്നും പറയരുതെന്ന് മസ്താനിക്ക് ബിഗ് ബോസ് വാണിംഗ് നല്‍കിയിരുന്നു, എന്നാല്‍ ഇത് മുഖവിലയ്ക്കെടുക്കാൻ മസ്താനി ഇപ്പോഴും തയ്യാറായിട്ടില്ല.

Ads by Google
Monday 08 Sep 2025 01.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW