Thursday, March 12, 2026 Last Updated 8 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 08 Sep 2025 01.02 PM

ലക്ഷ്വറികള്‍ ഇല്ലാഞ്ഞിട്ടും അച്ഛൻ രാജാവായിട്ടാണ് വളർത്തിയതെന്ന് അശ്വിന്‍ ഗണേഷ്; ആവശ്യമില്ലാത്തത് ചോദിക്കുകയോ പറയുകയോ അശ്വിന്റെ അച്ഛന്‍ ചെയ്യാറില്ലെന്ന് ദിയ കൃഷ്ണ

uploads/news/2025/09/799788/Untitled-2.jpg
Diya Krishna and Aswin Ganesh about her family (Image Source: Youtube)

നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ കൃഷ്ണകുമാറിന്റെ മകളായ ദിയ കൃഷ്ണ സംരംഭകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായും തിളങ്ങി നില്‍ക്കുന്ന താരമാണ്. തന്റെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ സന്തോഷങ്ങളും താരം തന്റെ യൂട്യൂബ് ചാനലിലൂടെയും വ്ലോഗിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും പങ്കിടാറുണ്ട്. പ്രണയവും വിവാഹവും കുഞ്ഞു പിറന്നതുമൊക്കെ ആ​ഘോഷമാക്കിയ ദിയ കൃഷ്ണയുടെ ഡെലിവറി ​വ്ലോഗും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ദിയ കൃഷ്ണയുടെ വ്ലോഗുകളിലൂടെയാണ് പ്രേക്ഷകർക്ക് അശ്വിന്റെ കുടുംബത്തിലെ അംഗങ്ങള്‍ സുപരിചിതരായത്. അശ്വിന്റെ അമ്മയും ദിയയും ഒരുമിച്ചുള്ള വീഡിയോയ്ക്ക് ആരാധകർ ഏറെയാണ്. എന്നാല്‍ അശ്വിന്റെ അച്ഛൻ വ്ലോഗുകളിലോ ഫോട്ടോകളിലോ അധികം പ്രത്യക്ഷപ്പെടാറില്ല.
ഇപ്പോഴിതാ അതിനുള്ള കാരണം എന്താണെന്ന് വെളിപ്പെടുത്തുകയാണിപ്പോള്‍ ദിയ കൃഷ്ണയും അശ്വിൻ ഗണേഷും. വ്ലോഗ്സില്‍ വരുന്നത് പോലും താല്‍പര്യമില്ലാത്തയാളാണെന്നും ഫെയിം പോലുള്ളതൊന്നും താല്‍പര്യമില്ലെന്നും മറ്റുള്ളവരെ എപ്പോഴും ഹാപ്പിയായി വെയ്ക്കാനാണ് അച്ഛൻ ഇഷ്ടപ്പെടുന്നതെന്നും അശ്വിനും ദിയയും അഭിമുഖത്തില്‍ പറഞ്ഞു. അച്ഛനെ കുറിച്ച്‌ ആദ്യം സംസാരിച്ചത് അശ്വിനാണ്.
‘‘ഞാൻ എവിടേയും അധികം സംസാരിച്ചിട്ടില്ലാത്തത് എന്റെ അച്ഛനെ കുറിച്ചാണ്. എല്ലാവർക്കും എന്റെ അമ്മയായ മീനമ്മയെയാണ് കൂടുതല്‍ അറിയാവുന്നത്. പക്ഷെ എന്റെ ജീവിതത്തിലെ അണ്ടറേറ്റഡ് ഹീറോയാണ് അച്ഛൻ. കുട്ടിക്കാലത്ത് ലക്ഷ്വറിയായ ഒന്നും ഞങ്ങളുടെ കയ്യില്‍ ഉണ്ടായിരുന്നില്ല. എന്നിട്ടും മിനിമല്‍ സാധനങ്ങള്‍ വെച്ച്‌ അച്ഛൻ എന്നെ ഒരു രാജാവായിട്ടാണ് വളർത്തിയത്. ഇപ്പോള്‍ വീട്ടില്‍ പോയാലും എനിക്ക് ഒരു കിങ് ഫീല്‍ അച്ഛൻ തരും.
അത്ര അടിപൊളിയായാണ് അച്ഛൻ എന്നെ ട്രീറ്റ് ചെയ്യുന്നത്. എന്നേയും ചേട്ടനേയും ഒരുപോലെയാണ് ട്രീറ്റ് ചെയ്യുന്നത്. എന്നെ കൊണ്ട് ഒരു ജോലിയും ചെയ്യിപ്പിക്കില്ല. എന്നെ കുറിച്ച്‌ സംസാരിക്കുമ്പോള്‍ നൂറ് നാവുമാണ്. ഞാൻ നന്നായി പഠിച്ചില്ലെങ്കില്‍ പോലും ചോദിക്കുന്നവരോട് പറയാറ് അവൻ വലിയ നിലയില്‍ എത്തും എന്നാണ്. അതുപോലെ ഓസിയുടെ സ്ഥാപനത്തില്‍ ആറോളം ആളുകള്‍ നിന്നാണ് പാക്കിങ് അടക്കമുള്ള കാര്യങ്ങള്‍ ചെയ്യുന്നത്.
പക്ഷെ എന്റെ അമ്മയുടെ സംരംഭത്തില്‍ അച്ഛൻ അല്ലാതെ വേറൊരു സ്റ്റാഫും ഇല്ല. അച്ഛാണ് പാക്കിങ്, പർച്ചേസിങ് എല്ലാം ചെയ്യുന്നത്. അമ്മ പ്രൊഡക്‌ട് കുക്ക് ചെയ്യുന്നുവെന്ന് മാത്രം...’’ അശ്വിൻ പറഞ്ഞു.
പിന്നീട് ദിയയും അമ്മായിയപ്പനെ കുറിച്ച്‌ വാചാലയായി. ‘‘എന്റെ കാര്യത്തില്‍ ഇടപെടാത്തവരേയും എന്നെ വലുതായി ചോദ്യം ചെയ്യാത്തവരേയുമാണ് എനിക്ക് ഇഷ്ടം. എന്റെ കാര്യത്തില്‍ തലയിടുന്നവരെ എനിക്ക് അത്ര താല്‍പര്യമില്ല. അതുകൊണ്ട് തന്നെ അശ്വിന്റെ അച്ഛനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ആവശ്യമില്ലാത്തതൊന്നും പുള്ളി എന്നോട് ചോദിക്കുകയോ പറയുകയോ ചെയ്യില്ല. നമ്മള്‍ എന്തെങ്കിലും ഫങ്ഷന് വിളിച്ചാലും അദ്ദേഹം അവിടെയുള്ളത് നമ്മള്‍ അറിയാറില്ല. ഫങ്ഷനിടെ പുള്ളിയെ നോക്കിയാല്‍ ക്രൗഡില്‍ കാണാൻ പറ്റില്ല. പുറം കാഴ്ചകള്‍ കണ്ട് ഫൗണ്ടെയ്ന്റേയും പൂവിന്റെയും ഫോട്ടോയൊക്കെ എടുത്ത് നില്‍ക്കുന്നുണ്ടാവും.
പുള്ളി ആരെയും ബുദ്ധിമുട്ടിക്കില്ല. കേക്ക് കട്ടിങോ കഴിക്കാനോ സമയമായിയെന്ന് പറഞ്ഞാല്‍ പുള്ളി ഫംഗ്ഷന്‍ നടക്കുന്ന സ്ഥലത്തേക്ക് വരും. എല്ലാവരുടേയും കൂടെ ഇരിക്കും. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയും. നമ്മളായിട്ട് വല്ല കോമഡിയും പറഞ്ഞാല്‍ അദ്ദേഹം ചിരിച്ചും തരും. വ്ലോഗ്സില്‍ വരുന്നത് പോലും താല്‍പര്യമില്ലാത്തയാളാണ്. ഫെയിം പോലുള്ളതൊന്നും താല്‍പര്യമില്ല.
അശ്വിന്റെ വീട്ടില്‍ ഞാൻ ചെന്ന് കഴിഞ്ഞാല്‍ അദ്ദേഹം ഇടയ്ക്കിടെ വന്ന് കോഫി വേണോ എന്തെങ്കിലും കഴിക്കാൻ വേണോ എന്നൊക്കെ ചോദിക്കും. മറ്റുള്ളവരെ എപ്പോഴും ഹാപ്പിയായി വെയ്ക്കാൻ ഇഷ്ടപ്പെടുന്നയാളാണ്. സ്വന്തമായി എന്തെങ്കിലും വേണമെന്ന ചിന്ത പുള്ളിക്ക് ഇല്ല...’’ ദിയ പറഞ്ഞു. ഓ ബൈ ഓസിക്കുള്ള അതേ രീതിയില്‍ ഉപഭോക്താക്കള്‍ ഇപ്പോള്‍ മീനാമ്മാസ് കിച്ചണിനും ഉണ്ട്. അമ്മായിയമ്മയുടെ ചെറുകിട ബിസിനസ് വലുതാക്കാൻ വേണ്ടതെല്ലാം ദിയയും ഒപ്പമുണ്ട്. അശ്വിന്റെ വീട് തമിഴ്നാട്ടിലാണ്. ഇപ്പോള്‍ തിരുവനന്തപുരത്ത് സെറ്റില്‍ഡാണ് കുടുംബം. കുഞ്ഞു ജനിച്ച ശേഷമായിരുന്നു ദിയയുടേയും അശ്വിന്റേയും ഒന്നാം വിവാഹവാർഷികം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW