Monday, March 16, 2026 Last Updated 9 Min 40 Sec ago English Edition
Todays E paper
Ads by Google
Monday 08 Sep 2025 10.52 AM

കപ്പലില്‍ ഓണാഘോഷം പൊടിപൊടിച്ച് മലയാളി നാവികര്‍: ചിത്രങ്ങള്‍ വൈറല്‍

malayali, mariner, crew, celebrate, onam, festival

ലോകത്തെവിടെയൊക്കെ മലയാളികള്‍ ഉണ്ടോ അവിടെയെല്ലാം ഓണവും ആഘോഷിക്കപ്പെടാറുണ്ട്. ഏത് സാഹചര്യത്തിലും ഓണം ആഘോഷിക്കപ്പെടുന്നത് മലയാളികളെ സംബന്ധിച്ച് ഒരു വികാരമാണ്. ഇപ്പോഴിതാ കടലില്‍ കപ്പലിനുള്ളിലെ ഒരു ഓണാഘോഷമാണ് ചര്‍ച്ചയാകുന്നത്. വയനാട് മാനന്തവാടി സ്വദേശി ക്യാപ്റ്റന്‍ മിഥുന്‍ രാജിന്റെ നേതൃത്വത്തിലായിരുന്നു പസഫിക് സമുദ്രത്തില്‍ സോളാര്‍ ചെറില്‍ എന്ന കപ്പലില്‍ ആഘോഷം നടന്നത്.

വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നുള്ള നാവികര്‍ മുണ്ടുടുത്തും പൂക്കളം ഒരുക്കിയും 21 വിഭവങ്ങളുള്ള ഓണസദ്യ വിളമ്പിയും ഓണം പൊടിപൊടിച്ചു. ഇതിനൊപ്പം വടംവലി ഉള്‍പ്പെടെയുള്ള മത്സരങ്ങളുമുണ്ടായിരുന്നു.

2022ലെ കോവിഡ് കാലത്ത് മിഥുന്റെ നേതൃത്വത്തില്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ഓണാഘോഷം നടത്തിയിരുന്നു. റഷ്യ, യുെ്രെകന്‍, വിയറ്റ്‌നാം, ചൈന തുടങ്ങിയ വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള നാവികര്‍ ഇതില്‍ പങ്കെടുക്കുകയും ചെയ്തു.

Ads by Google
Monday 08 Sep 2025 10.52 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW