Friday, March 13, 2026 Last Updated 25 Min 58 Sec ago English Edition
Todays E paper
Ads by Google
Monday 08 Sep 2025 09.45 AM

പുതിയ രണ്ടു പാര്‍ട്ടികള്‍ കൂടി മുന്നണിക്കുള്ളില്‍ ; ബിഹാറില്‍ ഇന്ത്യാസഖ്യത്തില്‍ കൂടുതല്‍ സീറ്റുതര്‍ക്കം മുറുകുന്നു

uploads/news/2025/09/799756/rahul-gandhi.jpg

ന്യൂഡല്‍ഹി: ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തന്ത്രങ്ങളും പ്രചരണം തുടങ്ങാന്‍ ആലോചനയുമായി ഇന്‍ഡ്യാസഖ്യവും മറുവശത്ത് എന്‍ഡിഎ സഖ്യവും തയ്യാറെടുക്കുമ്പോള്‍ രണ്ടു മുന്നണികളിലും സീറ്റ് വിഭജനചര്‍ച്ചകള്‍ പ്രശ്‌നമാകുന്നു.

ചിരാഗ് പാസ്വാന്‍, ജിതിന്‍ റാം മാഞ്ചി, ഉപേന്ദ്ര കുശ്വാഹ എന്നിവരാണ് ഭരണസഖ്യത്തിലെ ചര്‍ച്ചകള്‍ക്ക് വെല്ലുവിളി. പ്രതിപക്ഷ സഖ്യത്തില്‍ ഹേമന്ത് സോറന്റെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും പശുപതി പരസിന്റെ എല്‍ജെപി വിഭാഗവും കൂടി ചേര്‍ന്നു. മറുവശത്ത് ഇന്‍ഡ്യാ സഖ്യത്തിലും കോണ്‍ഗ്രസും സിപിഐ-എംഎല്ലും കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നതാണ പ്രശ്‌നം.

നിലവില്‍ ബിഹാറിലെ മഹാസഖ്യത്തില്‍ ആറ് പാര്‍ട്ടികളാണുള്ളത് - ലാലു യാദവിന്റെ രാഷ്ട്രീയ ജനതാദള്‍, കോണ്‍ഗ്രസ്, സിപിഐ, സിപിഎം, വിഐപി. ഇപ്പോള്‍ ജെഎംഎല്ലും എല്‍ജെപിയും (പരസ്) അതില്‍ ചേര്‍ന്നു. അതായത്, ഇപ്പോള്‍ സംസ്ഥാനത്തെ 243 നിയമസഭാ സീറ്റുകള്‍ 8 പാര്‍ട്ടികള്‍ക്കിടയില്‍ വിഭജിക്കേണ്ടിവരും. ഇത് ഒരു സമവായത്തിലെത്തുന്നത് സങ്കീര്‍ണ്ണമാക്കുന്ന സാഹചര്യമാണ്. പാസ്വാന്‍ കുടുംബത്തിന്റെ ജന്മനാടായ ഖഗാരിയയില്‍ പശുപതി പരസിലൂടെ ചിരാഗ്പാസ്വാന്റെ വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് മഹാസഖ്യത്തിന്റെ ശ്രമം.

ഖഗാരിയയിലെ അലൗലി അസംബ്ലിയില്‍ പരസ് ദീര്‍ഘകാലമായി എംഎല്‍എയാണ്. പരസിനും മകനും മത്സരിക്കാന്‍ കഴിയുന്ന രണ്ടോ മൂന്നോ സീറ്റുകളാണ് എല്‍ജെപി ആഗ്രഹിക്കുന്നത്. ഹാജിപൂരില്‍ നിന്ന് പരസിനെ മത്സരിപ്പിച്ച് പാസ്വാന്‍ വോട്ടുകള്‍ ഭിന്നിപ്പിക്കാനും സഖ്യം പ്രതീക്ഷിക്കുന്നു. ജെഎംഎമ്മിന് സീറ്റ് നല്‍കേണ്ടതും ആവശ്യമാണ്, കാരണം ആര്‍ജെഡിയും കോണ്‍ഗ്രസും ജാര്‍ഖണ്ഡിലെ സര്‍ക്കാരിന്റെ ഭാഗമാണ്. ജാര്‍ഖണ്ഡിനോട് ചേര്‍ന്നുകിടക്കുന്ന ബാങ്ക, മുന്‍ഗര്‍, ഭഗല്‍പൂര്‍ എന്നിവിടങ്ങളിലെ സീറ്റുകള്‍ ജെഎംഎമ്മിന് നല്‍കാം.

ആര്‍ജെഡി 144 സീറ്റുകളിലാണ് മത്സരിച്ചത്, അതില്‍ 75 എണ്ണത്തില്‍ വിജയിച്ചു. കോണ്‍ഗ്രസ് 70-ല്‍ മത്സരിച്ച് 19-ല്‍ വിജയിച്ചു. സിപിഐ എംഎല്‍ 19 സീറ്റുകളില്‍ മത്സരിച്ച് 12 എണ്ണത്തില്‍ വിജയിച്ചു. സിപിഎം 4 സീറ്റുകളില്‍ മത്സരിച്ച് 2 സീറ്റുകളില്‍ വിജയിച്ചു. സിപിഐ 6 സീറ്റുകളില്‍ മത്സരിച്ച് 2 സീറ്റുകളില്‍ വിജയിച്ചു. ഇത്തവണ മുകേഷ് സാഹ്നിയുടെ വിഐപിയും മഹാസഖ്യത്തിലുണ്ട്. 50 സീറ്റുകളും സഖ്യം വിജയിച്ചാല്‍ ഉപമുഖ്യമന്ത്രി സ്ഥാനവും സൈനി ആവശ്യപ്പെട്ടിട്ടുണ്ട്.

പിന്നാക്ക വിഭാഗങ്ങളുടെ വോട്ടുകള്‍ക്കായി ഇത്തവണയും തേജസ്വി യാദവ് അദ്ദേഹത്തെ സഖ്യത്തില്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ തവണ ലഭിച്ച 70 സീറ്റുകള്‍ക്ക് പകരം കോണ്‍ഗ്രസിന് 60 സീറ്റുകളില്‍ ഒതുങ്ങേണ്ടിവരുമെന്ന് സൂചനയുണ്ട്. വിജയിക്കാന്‍ സാധ്യതയുള്ള സീറ്റുകളാണെങ്കില്‍ അതിന് അവര്‍ സമ്മതിക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐ-എംഎല്ലിന്റെ വിജയശതമാനം വളരെ മികച്ചതായിരുന്നു, അതിനാല്‍ അവര്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്. വോട്ടര്‍ അവകാശ യാത്രയില്‍ ഇന്ത്യാ സഖ്യത്തിന്റെ ഐക്യം പ്രകടമായിരുന്നു. എന്നാല്‍ അവിടെപ്പോലും രാഹുല്‍ ഗാന്ധി മുകേഷ് സാഹ്നിയെയും ദിപങ്കര്‍ ഭട്ടാചാര്യയെയും എപ്പോഴും തന്റെ കൂടെ നിര്‍ത്തിയിരുന്നു.

Ads by Google
Ads by Google
TRENDING NOW