Friday, March 13, 2026 Last Updated 15 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 06 Sep 2025 08.33 AM

പാല്‍, തൈര് വില്‍പ്പനയില്‍ റെക്കോഡ് ; ഓണദിവസം മില്‍മ വില്‍പ്പന നടത്തി 38 ലക്ഷത്തിലധികം പാല്‍ പായ്ക്കറ്റുകള്‍

uploads/news/2025/09/799430/milma.jpg

തിരുവനന്തപുരം: മദ്യവില്‍പ്പനയുടെ കാര്യത്തില്‍ ഓണക്കാലം റെക്കോഡ് നേട്ടം കൈവരിച്ചതിന് പിന്നാലെ പാല്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ കോളടിച്ച് മില്‍മയും. ഓണക്കാലത്ത് മില്‍മ പാല്‍,തൈര് വില്‍പ്പനയില്‍ റെക്കോര്‍ഡ് അടിച്ചു.

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വില്‍പ്പനയില്‍ ശരാശരി അഞ്ച് ശതമാനം വളര്‍ച്ചയാണ് മില്‍മയ്ക്ക് ഇക്കുറി ഉണ്ടായത്. ഉത്രാട ദിനത്തില്‍ മാത്രം 38,03, 388 ലിറ്റര്‍ പാലും 3,97,672 കിലോ തൈരുമാണ് മില്‍മ ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റഴിച്ചത്.

തിരുവോണത്തിന് മുമ്പുള്ള ആറ് ദിവസങ്ങളിലായി മില്‍മ 1,19,58,751 ലിറ്റര്‍ പാലും 14,58,278 ലക്ഷം കിലോ തൈരുമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം 37,00,209 ലിറ്റര്‍ പാലും 3,91, 923 കിലോ കിലോ തൈരുമായിരുന്നു വില്‍പ്പന നടത്തിയത്.

ഓഗസ്റ്റ് 1 മുതന്‍ 31 വരെയുള്ള കണക്ക് പ്രകാരം നെയ്യുടെ വില്‍പ്പന 863.92 ടണ്‍ രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 663.74 ടണ്‍ ആയിരുന്നു വില്‍പ്പന. ഇക്കഴിഞ്ഞ നാല് ദിവസത്തിനിടെ മാത്രം 127.16 ടണ്‍ നെയ്യ് വിറ്റഴിച്ചതോടെ ആകെ വില്‍പ്പന 991.08 ടണ്ണായി ഉയര്‍ന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW