Wednesday, March 11, 2026 Last Updated 16 Min 57 Sec ago English Edition
Todays E paper
Ads by Google
Thursday 04 Sep 2025 09.40 AM

ഓണത്തിന് പിന്നാലെ മില്‍മാ പാലിന്റെ വില കൂട്ടിയേക്കും ; ആറു രൂപ വരെ വര്‍ദ്ധിച്ചേക്കാന്‍ സാധ്യത

uploads/news/2025/09/799172/milma.jpg

കോട്ടയം: മലയാളികള്‍ ഏറെ സന്തോഷത്തോടെയും ആഹ്‌ളാദത്തോടെയും ആഘോഷിക്കാനിരിക്കുന്ന ഓണത്തിന് പിന്നാലെ മില്‍മാ പാലിന്റെ കാര്യത്തില്‍ തിരിച്ചടി കിട്ടിയേക്കും. ഓണത്തിന് പിന്നാലെ മില്‍മാ പാലിന് അഞ്ചു രൂപ വരെ ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സെപ്റ്റംബര്‍ 15ന് ചേരുന്ന ഫെഡറേഷന്‍ യോഗത്തില്‍ ഉണ്ടായേക്കുമെന്നാണ് വിവരം.

മില്‍മ പാലിന് ലിറ്ററിന് നാല് മുതല്‍ അഞ്ച് രൂപ വരെ വര്‍ധിപ്പിക്കാനാണ് ആലോചന. മില്‍മ പാലിന് ആറ് രൂപ വര്‍ദ്ധിപ്പിച്ചതായിരുന്നു ഇതിന് മുമ്പ് നിലവില്‍ വന്ന വില വര്‍ധന. 2022 ഡിസംബറിലായിരുന്നു ഇത്. ഉല്‍പാദന ചെലവ് കൂടുന്നതിനാല്‍ വില വര്‍ധിപ്പിക്കുന്ന കാര്യം മില്‍മ അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. വില വര്‍ധനവ് നടപ്പിലാക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പാക്കാനാകുമെന്നാണ് കരുതുന്നത്. ഉല്‍പാദന ചെലവിലെ വര്‍ധനവും കര്‍ഷകര്‍ക്ക് കൂടുതല്‍ താങ്ങുവില നല്‍കേണ്ടിവരുന്നതുമാണ് പ്രതിസന്ധി.

പാല്‍ സംഭരണത്തില്‍ വലിയ ഇടിവുണ്ടായിട്ടുണ്ടെന്നും അതിനാല്‍ കര്‍ഷകരില്‍ നിന്ന് കൂടുതല്‍ പാല്‍ സംഭരിക്കുന്നതിന് വില വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണെന്നും മില്‍മ അധികൃതര്‍ പറഞ്ഞു. മലയാളികളുടെ നിത്യോപയോഗ സാധനത്തില്‍ എത്തിയിട്ടുള്ള മില്‍മാപാലിന്റെ വില കൂടുന്നത് തിരിച്ചടിയാണ്. നിലവില്‍ 25 മുതല്‍ 28 വരെയാണ് മില്‍മാ പാലിന് സംസ്ഥാനത്ത് ഈടാക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW