-->
ഓണത്തെ വരവേല്‍ക്കാനുളള ഒരുക്കത്തിലാണ് മലയാളികള്‍. നാടും നഗരവും എല്ലാം ആഘോഷത്തില്‍ മുഴുകിയിരിക്കുയാണ്.
ഇപ്പോള്‍ മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു പോസ്റ്റ് ശ്രദ്ധ നേടുകയാണ്. മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് ആദരമര്‍പ്പിച്ച് തന്റെ ഓഫീസില്‍ ഒരുക്കിയ പൂക്കളത്തിന്റെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്.
''മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ആദരമര്‍പ്പിച്ച് ഇത്തവണത്തെ ഓണത്തിന് എന്റെ ഓഫീസില്‍ ഒരുക്കിയ പൂക്കളം. സഖാവ് വി.എസ്. അച്യുതാനന്ദന്‍ എന്ന അതുല്യനായ നേതാവിന്റെ ചിത്രം പൂക്കളമായി ഒരുക്കിയാണ് ഞങ്ങള്‍ അദ്ദേഹത്തിന് സ്‌നേഹാദരങ്ങള്‍ അര്‍പ്പിച്ചത്. വി.എസ്. നമ്മെ വിട്ടുപിരിഞ്ഞതിന് ശേഷമുള്ള ആദ്യ ഓണമാണിത്. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം. 2023- ല്‍ സഖാവ് കോടിയേരി ബാലകൃഷ്ണന്റെ ചിത്രം പൂക്കളമായി ഒരുക്കിയിരുന്നു. ഈ പൂക്കളം ഒരുക്കാന്‍ മുന്‍കൈയെടുത്ത എന്റെ ഓഫീസ് ജീവനക്കാര്‍ക്ക് പ്രത്യേക നന്ദി'', ചിത്രത്തിനൊപ്പം മന്ത്രി കുറിച്ചു.