Friday, March 13, 2026 Last Updated 12 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Sep 2025 08.18 AM

‘‘നീ എന്ത് തേങ്ങയാടാ ഈ പറയുന്നേ...’’; ലെ ഷാജോൺ: ഇത് ഞാൻ അങ്ങോട്ട് ചോദിക്കേണ്ട ചോദ്യം അല്ലെ; കലാഭവന്‍ ഷാജോണിനൊപ്പമുള്ള ചിത്രം പങ്കിട്ട് രമേഷ് പിഷാരടി

മിമിക്രി വേദികളില്‍ നിന്ന് തുടങ്ങി അഭിനേതാക്കളായും സംവിധായകനായും തിളങ്ങി നില്‍ക്കുന്ന താരങ്ങളാണ് രമേഷ് പിഷാരടിയും കലാഭവന്‍ ഷാജോണും. ഇപ്പോഴിതാ രണ്ടുപേരും ഒരുമിച്ചുള്ള ചിത്രത്തിന് രസകരമായ ഒരു ക്യാപ്ഷന്‍ നല്‍കി പങ്കിട്ടിരിക്കുകയാണ് പിഷാരടി.
Ramesh Pisharody, Kalabhavan Shajon
Ramesh Pisharody and Kalabhavan Shajon (Image Source: Instagram)

മിമിക്രി വേദികളിലൂടെ തുടങ്ങി അഭിനേതാവായും സംവിധായകനായുമെല്ലാം കൈയടി വാങ്ങിക്കൂട്ടിയ താരമാണ് രമേഷ് പിഷാരടി. ഏതൊരു കാര്യത്തെക്കുറിച്ചും രമേഷ് പിഷാരടി നര്‍മ്മം കലര്‍ത്തി സംസാരിക്കുമ്പോള്‍ അത് ചിരി മാത്രമല്ല ചിന്തയും പകരും. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. യാത്രാചിത്രങ്ങളും മറ്റ് വിശേഷങ്ങളുമൊക്കെ താരം അതിലൂടെ പങ്കിടാറുണ്ട്.
സോഷ്യല്‍ മീഡിയയില്‍ താരം പങ്കിടുന്ന ചിത്രങ്ങളെക്കാള്‍ ശ്രദ്ധിക്കപ്പെടുന്നത് അതിനു നല്‍കുന്ന ക്യാപ്ഷനുകളാണ്. ക്യാപ്ഷന്‍ സിംഹമെന്നാണ് താരത്തിന് സോഷ്യല്‍ മീഡിയ നല്‍കിയിരിക്കുന്ന ചെല്ലപ്പേര്. നര്‍മ്മം കലര്‍ത്തി വളരെ രസകരമായി താരം നല്‍കുന്ന ക്യാപ്ഷനുകള്‍ക്ക് ആരാധകര്‍ ഏറെയാണ്.
ഇപ്പോഴിതാ സഹതാരവും സുഹൃത്തുമായ കലാഭവന്‍ ഷാജോണിനൊപ്പമുള്ള ചിത്രം പങ്കിടുകയാണ് രമേഷ് പിഷാരടി. മൈക്ക് പിടിച്ചു നില്‍ക്കുന്ന രമേഷ് പിഷാരടിയും താരത്തെ ഇമ ചിമ്മാതെ സീരിയസ്സായി നോക്കി നില്‍ക്കുന്ന ഷാജോണുമാണ് ചിത്രത്തില്‍. ചിത്രത്തിന് താരം നല്‍കിയിരിക്കുന്ന ക്യാപ്ഷനും ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ‘‘നീ എന്ത് തേങ്ങയാടാ ഈ പറയുന്നേ?...’’ എന്നാണ് പിഷാരടി നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. അണ്ണന്‍ തമ്പി എന്ന സിനിമയിലെ കലാഭവന്‍ ഷാജോണിന്റെ കോമഡി ഡയലോഗാണിത്. തിയേറ്ററില്‍ ചിരിപ്പൂരം നല്‍കിയ ഈ സംഭാഷണത്തിന് ഇതിലും അനുയോജ്യമായ മറ്റൊരു ചിത്രം കാണില്ല എന്നാണ് കാഴ്ച്ചക്കാര്‍ നല്‍കുന്ന കമന്റ്.
വളരെ രസകരമായ മറ്റ് കമന്റുകളും ആരാധകര്‍ കുറിക്കുന്നുണ്ട്. ‘ലേ ഷാജോൺ :ഇത് ഞാൻ അങ്ങോട്ട് ചോദിക്കേണ്ട ചോദ്യം അല്ലെ, കള്ളൻ പത്രോസും നല്ലവനായ ഉണ്ണിയും, ഇവൻ പറയുന്നതൊക്കെ അങ്ങ് സമ്മതിച്ചു കൊടുത്തേക്കാം...’ എന്നതടക്കമാണ് കമന്റുകള്‍.
ഷാജോണും പിഷാരടിയും തങ്ങളുടെ കരിയര്‍ തുടങ്ങിയത് മിമിക്രി വേദികളില്‍ നിന്നാണ്. രണ്ടുപേരും അഭിനേതാക്കളായും സംവിധായകനായും പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയിട്ടുണ്ട്. ബിഗ് സ്ക്രീനില്‍ സീരിയസ് കഥാപാത്രങ്ങളുള്‍പ്പടെ ചെയ്ത് തിളങ്ങി നില്‍ക്കുമ്പോഴും വേദികളില്‍ ഇവര്‍ നല്‍കുന്ന കൗണ്ടറുകള്‍ക്ക് ഇന്നും നിറഞ്ഞ കൈയടി കിട്ടാറുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW