-->
'ഇഷ്ടം' എന്ന ആദ്യ ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത്, പിന്നീട് 'നന്ദനം' സിനിമയിലെ ബാലാമണിയായി പ്രേക്ഷകഹൃദയം കീഴടക്കിയ താരമാണ് നവ്യ നായർ. ചുരുക്കം സിനിമകളിലൂടെ തന്നെ നവ്യ പ്രേക്ഷകർക്ക് സ്വന്തം വീട്ടിലെ കുട്ടിയായി.
മികച്ച അഭിനയം കാഴ്ചവച്ച് കരിയറിൽ തിളങ്ങി നിന്നപ്പോഴായിരുന്നു നവ്യയുടെ വിവാഹം. വലിയ ഇടവേളയ്ക്ക് ശേഷം നവ്യ വീണ്ടും സിനിമയിലേക്ക് മടങ്ങിയപ്പോൾ പ്രേക്ഷകർ ഇരു കൈയും നീട്ടിയാണ് നവ്യയെ സ്വീകരിച്ചത്. മടങ്ങി വരവിൽ അഭിനയത്തിൽ മാത്രമല്ല നൃത്തവേദികളിലും സജീവമാണ് നവ്യ.
തന്റെ മാതംഗി നൃത്തവിദ്യാലയവും അതിന്റെ പരിപാടികളുമായി തിരക്കിലാണ് നവ്യ. താരത്തിന്റെ നൃത്തം കണ്ട് ആസ്വദിക്കാൻ ഒരുപാട് കാണികളും എത്താറുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഫാഷൻ ഔട്ട് ഫിറ്റുകൾ അണിഞ്ഞു നവ്യ പങ്കിടുന്ന ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ ബോഹോ റിഥം സ്ലിപ്പ് ഡ്രസ്സിൽ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾ പങ്കിടുകയാണ് താരം. സാൾട്ട് സ്റ്റുഡിയോ ബ്രാൻഡിന്റെ ബോഹോ റിഥം സ്ലിപ്പ് ഔട്ട് ഫിറ്റും അതിനൊപ്പം കാർത്ത്യായിനി നോച്ച് കോളർ ജാക്കറ്റും ധരിച്ച് മോഡേൺ ട്രെഡിഷണൽ ലുക്കിലാണ് നവ്യ ചിത്രങ്ങളിൽ തിളങ്ങുന്നത്. താരത്തിന്റെ സ്റ്റൈലിഷ് ലുക്ക് ഏറ്റെടുടുക്കുകയാണ് ആരാധകർ.