Wednesday, March 18, 2026 Last Updated 14 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 01 Sep 2025 08.53 AM

സഹപ്രവര്‍ത്തകയായ ഇന്ത്യക്കാരി നിരന്തരം അവഹേളിച്ചു: നഴ്‌സിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ട്രൈബ്യൂണല്‍

uk, nurse, win, 30, lakhs

ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകയില്‍ നിന്ന് നിരന്തരം കണ്ണുരുട്ടലും താഴ്ത്തിക്കാട്ടലും നേരിട്ട ഒരു നഴ്‌സിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ലേബര്‍ ട്രൈബ്യൂണല്‍ വിധിച്ചു. കണ്ണുരുട്ടല്‍ പോലെയുള്ള, വാക്കുകള്‍ കൊണ്ടല്ലാത്ത അവഹേളനങ്ങളും പീഡനമായി കണക്കാക്കപ്പെടും എന്നതാണ് വിധിയുടെ മുഖ്യ സന്ദേശം. ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരം മോശം പെരുമാറ്റങ്ങള്‍ക്ക് അവര്‍ മാത്രമല്ല, തൊഴിലുടമകളും കൂടി ഉത്തരവാദികളാകും എന്നും െ്രെടബ്യൂണല്‍ വ്യക്തമാക്കി.

നഷ്ടപരിഹാരം ലഭിച്ചിരിക്കുന്നത് 64 കാരിയായ മോറിന്‍ ഹോവിസണ്‍ എന്ന ഡെന്റല്‍ നഴ്‌സിനാണ്. നാല് പതിറ്റാണ്ടിലേറെ നഴ്‌സായി ജോലി ചെയ്യുന്ന അവര്‍ എഡിന്‍ബര്‍ഗിലെ ഗ്രേറ്റ് ജംഗ്ഷന്‍ ഡെന്റല്‍ സെന്ററില്‍ ജോലി ചെയ്തുവരികയായിരുന്നു. ആ സമയത്ത് സഹപ്രവര്‍ത്തകയില്‍ നിന്ന് ഉണ്ടായ അവഹേളനപരമായ സമീപനമാണ് കേസിന് വഴിയൊരുക്കിയത്.

സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത് ക്ലിനിക്കില്‍ പുതിയ ഡെന്റല്‍ തെറാപ്പിസ്റ്റ് ജിസ്‌ന ഇക്ബാല്‍ നിയമിതയായതോടെയാണ്. ഇന്ത്യയില്‍ യോഗ്യത നേടിയിരുന്നെങ്കിലും യുകെയില്‍ ഡോക്ടറായി പ്രവര്‍ത്തിക്കാന്‍ അനുവാദമില്ലാതിരുന്നതിനാല്‍, ജിസ്‌നയ്ക്ക് റിസപ്ഷനിസ്റ്റ് ജോലികള്‍ ചെയ്യേണ്ടി വന്നു. ഒരേ സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തിരുന്നതെങ്കിലും ജിസ്‌നയും ഹോവിസണും തമ്മിലുള്ള ബന്ധം അത്ര സൗഹാര്‍ദ്ദപരമായിരുന്നില്ല

ജിസ്‌ന പലപ്പോഴും അവഗണിക്കുകയും സംസാരിക്കുമ്പോള്‍ കണ്ണുരുട്ടുകയും ചെയ്തുവെന്നായിരുന്നു ഹോവിസണിന്റെ പരാതി. ഇത്തരം സമീപനം കാരണം ജോലിസ്ഥലത്ത് വെച്ച് കരയേണ്ട അവസ്ഥ വരികയായിരുന്നുവെന്നും അവര്‍ െ്രെടബ്യൂണലിനോട് വ്യക്തമാക്കി. സ്ഥിതി കൈവിട്ടപ്പോള്‍, ഹോവിസണ്‍ കാര്യം ക്ലിനിക്കിന്റെ ഉടമയായ ഡോ. ഫാരി ജോണ്‍സണ്‍ വിത്തയത്തിനെ അറിയിച്ചു. എന്നാല്‍ പ്രശ്‌നം തീരാതെ പോയതോടെ സംഭവം നിയമവഴിയിലേക്ക് മാറി.

എഡിന്‍ബര്‍ഗ് െ്രെടബ്യൂണല്‍ നടത്തിയ അന്വേഷണത്തില്‍, ഹോവിസണ്‍ നേരിട്ടത് പരുഷമായതും, ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ളതും, വിലകുറച്ച് കാണിക്കുന്നതുമായ പെരുമാറ്റം ആയിരുന്നുവെന്ന് തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏകദേശം 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.

Ads by Google
Monday 01 Sep 2025 08.53 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW