Monday, March 16, 2026 Last Updated 5 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 01 Sep 2025 08.26 AM

ഭാഗ്യവതിയായ മകള്‍; എല്ലാ ഉയര്‍ച്ച താഴ്ചയിലും തന്നോടൊപ്പം നിന്ന മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞ് ശാന്തി ബാലചന്ദ്രന്‍

santhy-balachandran
photo-www.instagram.com/santhybee/

ഉയര്‍ച്ചയിലും താഴ്ചയിലും തന്നോടൊപ്പം നിന്ന അച്ഛനും അമ്മയ്ക്കും നന്ദി പറഞ്ഞ് നടിയും ലോ ചാപ്റ്റര്‍-1 ചന്ദ്ര സഹ തിരക്കഥാകൃത്തുമായ ശാന്തി ബാലചന്ദ്രന്‍. 2017 ല്‍ പുറത്തിറങ്ങിയ തരംഗം എന്ന തന്റെ ആദ്യചിത്രം മുതല്‍ അച്ഛന്‍ തനിക്കായി എഴുതി ഹൃദയസ്പര്‍ശിയായ കുറിപ്പുകളുള്‍പ്പെടെ പങ്കുവെച്ചാണ് ശാന്തിയുടെ പോസ്റ്റ്.

ഓക്‌സ്ഫഡിലെ സ്ഥിരതയുളള അക്കാദമിക് ജീവിതം ഉപേക്ഷിച്ച് അനിശ്ചിതത്വം നിറഞ്ഞ കലാ മേഖല താന്‍ തിരഞ്ഞെടുത്തത് അവര്‍ക്കൊട്ടും എളുപ്പമായിരുന്നില്ലെന്നും ശാന്തി പോസ്റ്റില്‍ പറയുന്നു. ഹൈദരാബാദ് സര്‍വകലാശാലയില്‍ നിന്ന് സൈക്കോളജി പഠനത്തിനുശേഷമാണ് ശാന്തി ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ അന്ത്രൊപോളജിയില്‍ ഡി-ഫിലിന് ചേര്‍ന്നത്. ഓക്‌സ്ഫഡ് സര്‍വകലാശാല നല്‍കുന്ന വിഖ്യാതമായ ക്ലെറണ്ടന്‍ സ്‌കോളര്‍ഷിപ്പിനും ശാന്തി അര്‍ഹയായിരുന്നു.

ഉത്കണ്ഠ നിറഞ്ഞ രാത്രികള്‍ക്ക് ഒടുവില്‍ അവര്‍ സന്തോഷിക്കുന്നതും ആഘോഷിക്കുന്നതും കാണുന്നതാണ് ലോകയുടെ വിജയം തനിക്ക് തന്ന വലിയ കാര്യമെന്നും ശാന്തി പറയുന്നു. ഒരു മകള്‍ക്ക് കിട്ടാവുനന്നതില്‍വെച്ച് ഏറ്റവും മികച്ച മാതാപിതാക്കളെയാണ് തനിക്ക് കിട്ടിയതെന്നും നടി പോസ്റ്റില്‍ കുറിക്കുന്നുണ്ട്. അച്ഛന്‍ ബാലചന്ദ്രന്‍ എഴുതിയ മനോഹരമായ കുറിപ്പുകളും ശാന്തി പങ്കുവെച്ചപോസ്റ്റില്‍ കാണാം.

Ads by Google
Monday 01 Sep 2025 08.26 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW