-->
തിരുവനന്തപുരം: എന്‍എസ്എസ് അയ്യപ്പഭക്തര്‍ക്കൊപ്പം നില്‍ക്കണമെന്നും അവരുടെ വികാരത്തെ മാനിക്കണമെന്നും ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. വാണിജ്യ താല്പര്യങ്ങള്‍ക്കായി നടത്തുന്ന സംഭവമാണ് സംഗമമെന്നും വിശ്വാസ സംരക്ഷണത്തിനായി ദേവസ്വം ബോര്‍ഡ് നടത്തുന്ന പരിപാടിയെങ്കില്‍ അതിനായി സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച് എങ്ങനെ ക്ഷണപത്രം അടിക്കുമെന്നും ചോദിച്ചു.
സംഗമത്തെ അനുകൂലിച്ച നിലപാട് എടുത്ത എന്‍എസ്എസ് നിലപാടിനെ കുമ്മനം രാജശേഖരന്‍ വിമര്‍ശിച്ചു. എന്‍എസ്എസ് അയ്യപ്പ വികാരത്തെ മാനിക്കണമെന്നും ഭക്തര്‍ക്കൊപ്പം നില്‍ക്കണമെന്നും പറഞ്ഞു. നേരത്തെ സമരത്തില്‍ പങ്കെടുത്ത ഒട്ടേറെ കരയോഗം അംഗങ്ങളും പ്രസിഡന്റുമാരും അവരുടെ മക്കളും ഇപ്പോഴും കേസുകളില്‍ കുടുങ്ങി കോടതി കയറി ഇറങ്ങുകയാണ്. അവരുടെ ഭാവി അപകടത്തിലാണ്. പലര്‍ക്കും ഇനിയും പാസ്പോര്‍ട്ട് എടുക്കാന്‍ പോലും ആകുന്നില്ല എന്നത് എന്‍എസ്എസ് വൈസ് പ്രസിഡന്റ് ഓര്‍ക്കണമെന്നും പറഞ്ഞു.
അയ്യപ്പസംഗമത്തില്‍ ആര് പങ്കെടുക്കണം പങ്കെടുക്കേണ്ട എന്നത് തീരുമാനിക്കാനുള്ള അധികാരം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് ആരാണ് നല്‍കിയതെന്ന് കുമ്മനം ചോദിച്ചു. സിപിഐഎം ആണ് സംഗമം നടത്തുന്നതെന്ന് ഇപ്പോഴാണ് മനസിലായത്. എകെജി സെന്ററില്‍ നിന്നാണ് ആളെ വിളിച്ചു കൂട്ടുന്നതെന്ന് ഗോവിന്ദന്റെ പരാമര്‍ശത്തിലൂടെ ബോധ്യമായെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ മടിയുളളവരാണ് ഇപ്പോള്‍ അയ്യപ്പ സംഗമത്തിന് ഇറങ്ങുന്നത്. അയ്യപ്പന്മാരുടെ വിശ്വാസത്തെയും വികാരത്തേയും കച്ചവടവത്കരിച്ച് പണം നേടാനുള്ള നീക്കമാണിത്. എന്തിനാണ് ദേവസ്വം ബോര്‍ഡ് നോക്കുകുത്തിയായി നില്‍ക്കുന്നതെന്നും കുമ്മനം രാജശേഖരന്‍ വിമര്‍ശിച്ചു. അയ്യപ്പ സംഗമം നടത്തേണ്ടത് വിശ്വാസികളാണ് അല്ലാതെ സിപിഐഎം അല്ലെന്നും പറഞ്ഞു. കോടികള്‍ നല്‍കുന്നവന് മുന്‍ഗണന കൊടുക്കുമ്പോള്‍ പാവപ്പെട്ടവന്റെ വിശ്വാസത്തെ ഹനിക്കുകയാണ് ചെയ്യുന്നതെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
ആചാര സംരക്ഷണമാണ് എന്‍എസ്എസിന്റെ നിലപാടെന്നും ആഗോള അയ്യപ്പ സംഗമം വിശ്വാസങ്ങള്‍ സംരക്ഷിച്ചുകൊണ്ടാണ് നടത്തുന്നത്, അതില്‍ എന്‍എസ്എസിന് എതിര്‍പ്പില്ലെന്നും എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കുമ്മനം രാജശേഖരന്‍ പരസ്യവിമര്‍ശനവുമായി എത്തിയത്.