-->
കോട്ടയം: കാഞ്ഞിരപ്പള്ളി ദേശീയപാതയില്‍ കാര്‍ നിയന്ത്രണംവിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി ഒരാള്‍ക്ക് ദാരുണാന്ത്യം. തമ്പലക്കാട് സ്വദേശി കീച്ചേരില്‍ അഭിജിത്താണ് മരിച്ചത്. കുന്നുംഭാഗം ജനറല്‍ ആശുപത്രി പടിയില്‍ ദേശീയപാത 183-ല്‍ കാര്‍ നിയന്ത്രണംവിട്ടാണ് അപകടം.
വാഹനത്തിലുണ്ടായിരുന്ന അഭിജിത്തിന്റെ സഹോദരി ആതിര, ദീപു ഗോപാല കൃഷ്ണന്‍ എന്നിവര്‍ക്ക് അപകടത്തില്‍ സാരമായി പരിക്കേറ്റു. ദീപുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും ആതിരയെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
വെള്ളിയാഴ്ച രാത്രി 11.15 ഓടെയാണ് അപകടം നടന്നത്. കാഞ്ഞിരപ്പള്ളിയില്‍നിന്ന് പൊന്‍കുന്നത്തേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് സമീപത്തെ കെട്ടിടത്തില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. വാഹനത്തിന്റെ പിന്‍സീറ്റില്‍ യാത്ര ചെയ്തവരാണ് ഇവര്‍. കഴിഞ്ഞദിവസമായിരുന്നു ആതിരയുടെ വിവാഹം.