Saturday, March 21, 2026 Last Updated 6 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 19 Mar 2026 01.10 PM

കേരളത്തിലെ 70 ശതമാനം എം.എൽ.എമാരും ക്രിമിനൽകേസ് പ്രതികൾ; പകുതിയിലധികം പേരും കോടീശ്വരന്മാർ!

on

കോഴിക്കോട്: കേരളത്തിലെ സിറ്റിങ് എം.എൽ.എമാരിൽ ഏകദേശം 70 ശതമാനം പേർക്കെതിരെയും ക്രിമിനൽ കേസുകൾ ഉണ്ടെന്നുള്ള റിപ്പോർട്ട് പുറത്തുവിട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ). പകുതിയിലധികം പേരും കോടീശ്വരന്മാരാണെന്നുമുള്ള വിവരവും റിപ്പോർട്ടിലുണ്ട്.

എ.ഡി.ആറും കേരള ഇലക്ഷൻ വാച്ചും നടത്തിയ വിശകലനത്തിൽ 132 സിറ്റിങ് എം.എൽ.എമാരുടെ സത്യവാങ്മൂലങ്ങൾ പരിശോധിച്ചു. അതിൽ 92 എം.എൽ.എമാർക്കെതിരെ ക്രിമിനൽ കേസുകൾ കെട്ടിക്കിടക്കുന്നതായി കണ്ടെത്തി. ഇതിൽ 33 പേർ, അതായത് 25 ശതമാനം പേരും കൊലപാതകം, കൊലപാതകശ്രമം തുടങ്ങിയ ഗുരുതരമായ ക്രിമിനൽ കേസുകളിൽ പേർ ചേർക്കപ്പെട്ടവരാണ്.

രണ്ട് എം.എൽ.എമാർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302 പ്രകാരം കൊലപാതകക്കുറ്റവും മൂന്ന് പേർക്കെതിരെ സെക്ഷൻ 307 പ്രകാരം കൊലപാതകശ്രമക്കുറ്റവും ചുമത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, മറ്റ് മൂന്ന് എം.എൽ.എമാർക്കെതിരെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളും നിലവിലുണ്ട്. അതിൽ ഒന്ന് ബലാത്സംഗം ഉൾപ്പട്ട കേസാണ്.

പാർട്ടി തിരിച്ചുള്ള ഡാറ്റ നോക്കുമ്പോൾ വിവിധ രാഷ്ട്രീയ പാർട്ടികളിലെ എം‌.എൽ.‌എമാരുടെ ക്രിമിനൽ കേസുകളിലെ അനുപാതം കാണാം. സി.പി.എമ്മിന്റെ 58 എം‌.എൽ‌.എമാരിൽ 43 പേരും (74 ശതമാനം) ക്രിമിനൽ കേസുകൾ നേരിടുന്നവരാണ്. കോൺഗ്രസിന്റെ 21 എം‌.എൽ‌.എമാരിൽ 19 പേർക്കെതിരെയും (90 ശതമാനം) കേസുണ്ട്. സി.പി.ഐയുടെ 44 ശതമാനവും മുസ്‍ലിം ലീഗിന്റെ 86 ശതമാനം എം‌.എൽ‌.എമാരും ക്രിമിനൽ കേസുകളിൽ പേരുള്ളവരാണ്.

ഇനി സാമ്പത്തിക കണക്കു നോക്കിയാൽ, 72 എം.എൽ.എമാർക്ക് (55 ശതമാനം) ഒരു കോടി രൂപയിൽ കൂടുതൽ ആസ്തിയുള്ളതായി റിപ്പോർട്ട് പറയുന്നു.

> Grebeena:
132 എം.എൽ.എമാരുടെയും ആകെ ആസ്തി 363.78 കോടി രൂപയാണ്ഓരോ എം.എൽ.എക്കും ശരാശരി 2.75 കോടി രൂപയുടെ ആസ്തിയുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW