-->
ഓണാഘോഷത്തിനെത്തിയ കോളേജ് വിദ്യാര്‍ഥിക്ക് മുണ്ടുടുപ്പിച്ച് കൊടുക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കേരളാ പോലീസിന്റെ മീഡിയ സെന്റര്‍ ഈ മുണ്ടുടുക്കലിന്റെ രസകരമായ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് പരിസരത്ത് പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന മണ്ണന്തല പോലീസാണ് ഒരു വിദ്യാര്‍ഥി മുണ്ട് ഉടുക്കാന്‍ ബുദ്ധിമുട്ടുന്നത് കണ്ടപ്പോള്‍ സഹായവുമായി എത്തിയത്. വിദ്യാര്‍ഥിക്ക് മുണ്ട് മടക്കി നല്‍കുന്നതും കര നേരെയാക്കി നല്‍കുന്നതും വീഡിയോയില്‍ കാണാം. ' ഏത് മൂഡ് ഓണം മൂഡ്' പാട്ടിനൊപ്പമാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.