Wednesday, March 11, 2026 Last Updated 50 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 29 Aug 2025 12.14 PM

എട്ട് വര്‍ഷത്തെ പ്രണയം; മൈക്കിള്‍ ജാക്‌സണിന്റെ മകന്‍ പ്രിന്‍സ് ജാക്‌സണ്‍ വിവാഹിതനാകുന്നു; ചിത്രങ്ങള്‍

prince-jackson
photo-www.instagram.com/princejackson/

ഗായകനും ഡാൻസറുമായ മൈക്കിൾ ജാക്സണിന്റെ മൂത്ത മകൻ പ്രിൻസ് ജാക്സൺ വിവാഹിതനാകുന്നു. തന്റെ വിവാഹ നിശ്ചയത്തെ കുറിച്ച് താരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. കാമുകി മോളി ഷിർമാങ്ങുമായുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു എന്ന സന്തോഷ വാർത്ത പ്രിൻസ് അറിയിച്ചത്.

എട്ട് വർഷം കഴിഞ്ഞു, ഇനിയും അനന്തമായി ഒരുപാട് ദൂരം മുന്നോട്ട് പോകണം. ഞാനും മോളിയും ഒന്നിച്ചൊരുപാട് സമയം ചെലവഴിച്ചു, അവിശ്വസിനീയമായ ഒരുപാട് നല്ല ഓർമകൾ സൃഷ്ടിച്ചു. ഞങ്ങൾ ലോകം ചുറ്റി സഞ്ചരിച്ചു. ബിരുദം നേടി, ഒരുമിച്ച് വളർന്നു. ഇപ്പോഴും ഞങ്ങൾ ഒന്നിച്ച് വളരുകയും, വളരെ നല്ല ഓർമകൾ സൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾ, ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്ന സന്തോഷ വാർത്ത പങ്കുവയ്ക്കുന്നതിൽ വളരെ ത്രില്ലിങിൽ ആണ്. ലവ് യു ബേബ്സ്- എന്നാണ് ചിത്രങ്ങൾക്കൊപ്പം പ്രിൻസ് എഴുതിയത്. ആശംസകളും സ്നേഹവും അറിയിച്ച് നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.

തങ്ങളുടെ ബന്ധത്തിൽ വളരെ അധികം സ്വകാര്യത പ്രിൻസും മോളിയും സൂക്ഷിച്ചിരുന്നു. 2018 ൽ ആണ് ഇരുവരും ആദ്യമായി ആ ബന്ധം പരസ്യപ്പെടുത്തുന്ന രീതിയിൽ ഒരു ഫോട്ടോ പങ്കുവച്ചത്. അതവരുടെ പ്രണയത്തിന്റെ ഒന്നാം വാർഷികമായിരുന്നു. പോസ്റ്റിന് താഴെ പ്രിൻസിന്റെ സഹോദരി പാരിസ് ജാക്സൺ ഒരു കമന്റിട്ടു, അതിലൂടെയാണ് ഇരുവരുടെയും പ്രണയ ബന്ധത്തെ കുറിച്ച് ആളുകൾ അറിഞ്ഞത്.

Ads by Google
Friday 29 Aug 2025 12.14 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW