-->
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ അദാനി ട്രിവാന്‍ഡ്രം റോയല്‍സിന് 192 റണ്‍സ് വിജയലക്ഷ്യം. ട്രിവാന്‍ഡ്രം റോയൽസിനെതിരെ കൊച്ചി ബ്ലൂ ടൈഗേഴ്സിനു വേണ്ടി ഓപ്പണറായി ഇറങ്ങിയ സഞ്ജു അർധ സെഞ്ചറി നേടി പുറത്തായി. 37 പന്തുകൾ നേരിട്ട സഞ്ജു 62 റൺസടിച്ചാണു പുറത്തായത്. അഞ്ച് സിക്സുകളും നാല് ഫോറുകളും ബൗണ്ടറികടത്തിയ സഞ്ജു 15–ാം ഓവറിലാണു പുറത്താകുന്നത്.
ബേസില്‍ തമ്പിയെറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയ സഞ്ജു ആ ഓവറിലെ അഞ്ചാം പന്ത് സിക്സിനു തൂക്കി. പിന്നാലെ വീണ്ടുമൊരു ബൗണ്ടറി കൂടി നേടി സഞ്ജു വെടിക്കെട്ടിന് തിരികൊളുത്തി. സഞ്ജുവില്‍ നിന്ന് ആക്രമണം ഏറ്റെടുത്ത വിനൂപ് മനോഹരന്‍ സഞ്ജുവിനെ സാക്ഷി നിര്‍ത്തി അടിച്ചു തകര്‍ത്തു. ആദ്യ മൂന്നോവറില്‍ കൊച്ചി 33 റണ്‍സെടുത്തെങ്കിലും പവര്‍ പ്ലേയിലെ നാലും അഞ്ചും ഓവറുകളില്‍ സഞ്ജുവിനും വിനൂപിനും കാര്യമായി സ്കോര്‍ ചെയ്യാനായില്ല. രണ്ടോവറില്‍ 10 റണ്‍സ് മാത്രമാണ് ഇരുവരും നേടിയത്. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ മൂന്ന് ബൗണ്ടറികള്‍ കൂടി നേടിയ വിനൂപ് മനോഹരന്‍ കൊച്ചിയെ 57 റണ്‍സിലെത്തിച്ചു.
ഏഴാം ഓവറില്‍ പ്രവീണിന്‍റെ പന്തില്‍ സഞ്ജു നല്‍കിയ അവസരം വിക്കറ്റ് കീപ്പര്‍ അദ്വൈത് പ്രിന്‍സ് നഷ്ടമാക്കിയത് ട്രിവാന്‍ഡ്രത്തിന് തിരിച്ചടിയായി. പവര്‍ പ്ലേക്ക് പിന്നാലെ വിനൂപ് മനോഹരനും(26 പന്തില്‍ 42) ക്യാപ്റ്റന്‍ സാലി സാംസണും(7 പന്തില്‍ 9) മടങ്ങിയത് കൊച്ചിക്ക് തിരിച്ചടിയായി. 31 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച സഞ്ജു നിഖില്‍ തോട്ടത്തിനെ കൂട്ടുപിടിച്ച് കൊച്ചിയെ 100 കടത്തി.പതിനഞ്ചാം ഓവറില്‍ സഞ്ജുവും(37 പന്തില്‍ 62) പിന്നാലെ അതേ സ്കോറില്‍ ആല്‍ഫി ഫ്രാന്‍സിസും(0) വീണതോടെ കൊച്ചി 127-4 എന്ന സ്കോറില്‍ പതറി.
കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെതിരായ കഴിഞ്ഞ മത്സരത്തിൽ സഞ്ജു കൊച്ചിക്കുവേണ്ടി കളിക്കാനിറങ്ങിയിരുന്നില്ലാ .ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുത്തു.തുടർച്ചയായ രണ്ടു മത്സരങ്ങൾ തോറ്റ കൊച്ചിക്ക് ഇന്നത്തെ കളി നിർണായകമാണ്. ട്രിവാൻഡ്രം റോയൽസിനായി അഭിജിത് പ്രവീൺ മൂന്നു വിക്കറ്റുകൾ വീഴ്ത്തി.