-->
തിരുവനന്തപുരം: തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ എന്നുമുതലാണ് അയ്യപ്പഭക്തനായതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍. ഹിന്ദു വൈറസാണെന്ന് പറഞ്ഞ സ്റ്റാലിനെയും സനാതന ധര്‍മ്മത്തെ പരിഹസിച്ച മകന്‍ ഉദയനിധി സ്റ്റാലിനേയും അയ്യപ്പസംഗമത്തില്‍ പങ്കെടുപ്പിക്കുന്നത് കേരളസര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നതിന്റെ ഭാഗമാണെന്നും വിമര്‍ശിച്ചു. ഇന്നലെ മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തിന് മറുപടിയുമായിട്ടാണ് രാജീവ് ചന്ദ്രശേഖര്‍ എത്തിയത്.
മുഖ്യമന്ത്രി പറഞ്ഞത് രാജീവ് ചന്ദ്രശേഖരന് ഒന്നും അറിയില്ല, കേരളത്തെക്കുറിച്ച് ഒന്നും അറിയില്ല എന്നാണ്. ഞാൻ രാഷ്ട്രീയ വിദ്വാൻ ആണെന്ന് ആരോടും പറഞ്ഞിട്ടില്ല. പക്ഷേ ഞാൻ കുറച്ച് കോമൺസെൻസും കുറച്ച് ബുദ്ധിയും ഉള്ള അധ്വാനിക്കുന്ന ഒരാളാണ്, കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാകുന്ന ഒരാളാണ്, ഹിന്ദു വിശ്വാസിയാണ്, ശബരിമലയിൽ 18 തവണ 18 പടികയറി ദർശനം നടത്തിയ ആളാണ്, ശബരിമലയെപ്പറ്റി എനിക്ക് കുറച്ച് അറിവുണ്ട്. മുഖ്യമന്ത്രിയെ പോലെ ഒരു വിദ്വാൻ ആകാൻ എനിക്ക് താല്പര്യമില്ല, കാർൽ മാർക്സും ദാസ് ക്യാപിറ്റലും വായിച്ച് കമ്മ്യൂണിസ്റ്റ് ആവാൻ താല്പര്യമില്ല. പക്ഷേ വികസനം, വികസിത കേരളം, യുവാക്കൾക്ക് പുതിയ ഭാവി സൃഷ്ടിക്കാനുള്ള കാഴ്ചപ്പാട് എല്ലാം എനിക്കുണ്ട്. അദ്ദേഹം പറഞ്ഞു.
സ്റ്റാലിന്‍ അയ്യഭക്തനായത് എപ്പോഴാണെന്നും സ്റ്റാലിനെ എന്തിനാണ് ക്ഷണിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പറഞ്ഞു. മുഖ്യമന്ത്രി ഒരു നാസ്തികനാണ്. അദ്ദേഹം ഒരിക്കലും ശബരിമലയില്‍ പോകരുത്. ബിജെപിയിലുള്ളവരില്‍ 90 ശതമാനം പേരും മത-ഈശ്വര വിശ്വാസികളും. നാസ്തികര്‍ പറയുന്നതാണോ വിശ്വാസികള്‍ പറയുന്നതാണോ വിശ്വാസികള്‍ കേള്‍ക്കേണ്ടതെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.
ശബരിമലയില്‍ പോകുന്ന ഒരു വിശ്വാസിക്ക് ഒന്നുമറിയില്ല. ഒരു നാസ്തികനായ സിപിഎം കാരന്‍ പറയുന്നത് വിശ്വസിക്കണമെന്നാണ് പറയുന്നത്. ശബരിമല അയ്യപ്പസംഗമം ആരാധനയുടെ ഭാഗമാണെങ്കില്‍ സ്റ്റാലിനെ വിളിക്കരുത്. അക്കാര്യത്തില്‍ ഭക്തന്മാര്‍ പറയുന്നതാണ് കേള്‍ക്കേണ്ടത്. ക്കുക. ഭക്തരുടെ സെന്‍സിറ്റീവ്‌നെസ്സിനെ കുറിച്ച് മനസ്സിലാക്കുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. വിരട്ടലും ഭീതിപ്പെടുത്തലുമെല്ലാം സിപിഎമ്മിന്റെ രീതിയാണ്. അവരാണ് ഇപ്പോള്‍ അത് ചെയ്തുകൊണ്ടിരിക്കുന്നത്. തങ്ങള്‍ ആരേയും വിരട്ടാനില്ലെന്നും സ്റ്റാലിന്‍ വരാന്‍ പാടില്ലെന്നത് ഞങ്ങളുടെ അഭ്യര്‍ത്ഥനയാണെന്നും പറഞ്ഞു. സ്റ്റാലിനും ഉദയനിധിയും സനാതന ധര്‍മ്മത്തിന് എതിരേ പറഞ്ഞവരാണ്.
അയ്യപ്പസംഗമം സിപിഎമ്മിന്റെ രാഷ്ട്രീയ നാടകമെന്നും രാജീവ് ചന്ദ്രശേഖരന്‍ പറഞ്ഞു. സര്‍ക്കാര്‍പരിപാടിയല്ലെന്നും ദേവസ്വം പരിപാടിയാണെന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത് കള്ളമാണെന്നും പറഞ്ഞു. ആരെ വിഡ്ഢിയാക്കാനാണ് ഇതിൽ രാഷ്ട്രീയമല്ല എന്നു മുഖ്യമന്ത്രി പറയുന്നത്? രാഷ്ട്രീയമല്ലെങ്കിൽ മറ്റെന്താണ് ഇതിന് പിന്നിലുള്ളത്? രാഷ്ട്രീയമല്ലെങ്കിൽ ദേവസ്വം ബോർഡ് അധ്യക്ഷനാണ് പരിപാടികൾ സംഘടിപ്പിക്കേണ്ടത്, അതിഥികളെ ക്ഷണിക്കേണ്ടത്. എന്നാൽ അതെല്ലാം ചെയ്യുന്നത് മന്ത്രിയാണ്.
ശബരിമലയിൽ ഭക്തർക്കായി ഒന്നും ചെയ്യാത്ത ദേവസ്വം ബോർഡും സർക്കാരും ഇലക്ഷന് നാലുമാസം മുൻപ് അയ്യപ്പ സംഗമം നടത്തി രാഷ്ട്രീയം കളിക്കുകയാണ്. എന്നാൽ പമ്പയിൽ നടക്കുന്ന സമ്മേളനത്തിൽ, ഹിന്ദുവിനെതിരെ നിലപാട് എടുക്കുകയും പരസ്യമായി സംസാരിക്കുകയും ചെയ്ത ആളുകളെ പങ്കെടുപ്പിക്കുന്നതാണ് പ്രശ്നം. ഹിന്ദുമത വിശ്വാസം വൈറസ് എന്ന് പറഞ്ഞ സ്റ്റാലിനും, അയ്യപ്പഭക്തരെ ദ്രോഹിച്ച മുഖ്യമന്ത്രി പിണറായി വിജയനും അവിടെ പോകാൻ പാടില്ല. ഇരുവരും പങ്കെടുത്താൽ അത് അയ്യപ്പഭക്തരെ അപമാനിക്കുന്നതിന് തുല്യമാണ്.
കേരളസര്‍ക്കാര്‍ പരിപാടിയിലൂടെ രാഷ്ട്രീയം കളിക്കുകയാണെന്നും ദേവസ്വം പരിപാടിയാണെങ്കില്‍ മുഖ്യമന്ത്രി എന്തിനാണ് പരിപാടിയെക്കുറിച്ച് വാര്‍ത്താസമ്മേളനം നടത്തുന്നതെന്നും ചോദിച്ചു. തങ്ങള്‍ക്ക് ഹിന്ദുവോട്ടുകള്‍ കിട്ടുന്നില്ലെങ്കില്‍ അക്കാര്യം തുറന്നു സംസാരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ കടത്തിലേക്കും തൊഴിലില്ലായ്മയിലേക്കും വിലക്കയറ്റത്തിലേക്കും നയിച്ചയാളാണ് പിണറായി വിജയനെന്നും അദ്ദേഹം വിദ്വാനാണെന്നും പറഞ്ഞു.
മുസ്ലിം സമുദായത്തിനെതിരെ സംസാരിച്ച ഏതെങ്കിലും നേതാവിനെ മുസ്ലിം സമുദായത്തിന്റെ പേരിൽ നടത്തുന്ന പരിപാടിയിൽ പങ്കെടുപ്പിക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടാകുമോ? മുഖ്യമന്ത്രി ആ പരിപാടിയിൽ പോകുന്നുണ്ടെങ്കിൽ ഭക്തരോട് മാപ്പ് പറയണം, കേസുകൾ പിൻവലിക്കണം. ഇരട്ടത്താപ്പ് ഞങ്ങൾ സമ്മതിക്കില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.