-->
കോഴിക്കോട്: ഇന്നലെ ക്ലിഫ്ഹൗസിലേക്ക് നടത്തിയ പ്രതിഷേധം അക്രമാസക്തമായതിന് പിന്നാലെ വടകരയില്‍ ഷാഫി പറമ്പില്‍ എംപിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞതില്‍ ഇന്നും പ്രതിഷേധം ശക്തമാക്കാന്‍ യുഡിഎഫ്. ഇന്ന് ഷാഫി പാലക്കാട്ടേക്ക് പരിപാടിക്ക് എത്തുമ്പോള്‍ വലിയ പ്രതിഷേധവും സംഘര്‍ഷവും ഉണ്ടാകാനുള്ള സാധ്യതകള്‍ മുന്‍ നിര്‍ത്തി പോലീസും തയ്യാറെടുക്കുകയാണ്.
ഷാഫിക്ക് സംരക്ഷണയൊരുക്കാന്‍ കോണ്‍ഗ്രസിനൊപ്പം ലീഗും സജ്ജമാകുമെന്ന് ഇന്നലെ കോഴിക്കോട് ജില്ലാക്കമ്മറ്റി പറഞ്ഞിരുന്നു. ഇന്ന് പാലക്കാട് ഷാഫിക്ക് നേരെ പ്രതിഷേധം ഉണ്ടായാല്‍ പ്രതിരോധം തീര്‍ക്കാനുള്ള നീക്കത്തിലാണ് യൂത്ത് കോണ്‍ഗ്രസും. വടകരയില്‍ ഇന്നലെ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തിലെത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിപി ദുല്‍ഖിഫിലിന് മര്‍ദനമേല്‍ക്കുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നും സംഭവത്തില്‍ പ്രതിഷേധ പരിപാടികളുമായി യുഡിഎഫ് ഇറങ്ങും.
കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വടകര എംഎല്‍എ കെകെ രമയും യുഡിഎഫ് പ്രവര്‍ത്തകരും ഇന്നലെ വടകര പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിലും ഉന്തും തള്ളുമുണ്ടായി. ഇതിനെ തുടര്‍ന്ന് കെകെ രമ സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന റൂറല്‍ എസ്പിയുടെ ഉറപ്പിനെത്തുടര്‍ന്നാണ് സമരം അവസാനിച്ചത്.
ഷാഫിയ്ക്ക് എതിരേയുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് മുസ്‌ളീംലീഗും രംഗത്ത് വന്നിട്ടുണ്ട്്. ഷാഫിയ്ക്ക് എതിരേയുള്ള പ്രതിഷേധ നീക്കങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ കോഴിക്കോട്ട് മന്ത്രിമാരോ ഭരണപക്ഷ എംഎല്‍എമാരോ റോഡില്‍ ഇറങ്ങില്ലെന്ന് ലീഗ് ജില്ലാ നേതൃത്വവും ഇന്നലെ മുന്നറിയിപ്പ് നല്‍കി. സി.പി.എമ്മുകാരില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ മുസ്ലീം ലീഗും യു.ഡി.എഫും സജ്ജമാണെന്നും ഇനിയും ഷാഫിയെ അകാരണമായി തടയാനും അക്രമിക്കാനുമാണ് ഭാവമെങ്കില്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നും ലീഗ് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.