Tuesday, March 17, 2026 Last Updated 54 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Aug 2025 03.28 PM

ടിവിയിലും ഒടിടിയിലുമല്ല, ദയവായി തിയേറ്ററില്‍ പോയി ഈ സിനിമ കാണൂ, ചിത്രം നിരാശപ്പെടുത്തില്ല, ഞാന്‍ ഉറപ്പ് തരുന്നു; മഹേഷ് നാരായണന്‍

-mahesh-narayanan

ഷെബിന്‍ ബക്കറും മഹേഷ് നാരായണനും ചേര്‍ന്ന് നിര്‍മിച്ച് അഖില്‍ അനില്‍കുമാറിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയിരിക്കുന്ന ചിത്രമാണ് തലവര. അർജുൻ അശോകൻ നായകനായി എത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രം തിയേറ്ററിൽ തന്നെ കാണണമെന്ന അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് മഹേഷ് നാരായണൻ. തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച പോസ്റ്റിലാണ് മഹേഷ് നാരായണൻ ഇക്കാര്യങ്ങൾ കുറിച്ചത്.

'പലപ്പോഴും ഇത്തരം സിനിമകൾ ടിവിയിലോ സ്ട്രീമിങ് വഴിയോ കാണാമെന്ന് നിങ്ങൾ വിചാരിക്കുമെന്ന് എനിക്കറിയാം. എന്നാൽ ഞങ്ങളെപ്പോലുള്ള സൃഷ്ടാക്കൾക്ക് തിയേറ്ററുകളിലെ നിങ്ങളുടെ സാന്നിധ്യമാണ് സ്നേഹത്തിന്റെയും പിന്തുണയുടെയും ഏറ്റവും യഥാർത്ഥ രൂപം. ആ സ്നേഹം തന്നെയാണ് തിയേറ്ററുകൾക്കപ്പുറം, സ്ട്രീമിങ്ങിലേക്കും ടെലിവിഷനിലേക്കും സിനിമയ്ക്ക് ജീവൻ നൽകുന്നത്. അപ്പോൾ ഇന്ന്, ഞാൻ വിനീതമായ നിങ്ങളോട് അപേക്ഷിക്കുന്നു- നിങ്ങളുടെ തൊട്ടടുത്തുള്ള തിയേറ്ററുകളിൽ പോയി തലവര കണ്ട് നിങ്ങളുടെ സ്നേഹം അറിയിക്കൂ. ഈ സിനിമ ഹൃദയത്തെ സ്പർശിക്കുമെന്നും നിങ്ങളെ നിരാശപ്പെടുത്തില്ലെന്നും ഞാൻ ഉറപ്പ് നൽകുന്നു', മഹേഷ് നാരായണന്റെ വാക്കുകൾ.

ചിത്രത്തിൽ 'പാണ്ട' എന്ന കഥാപാത്രമായി അർജുൻ അശോകനെത്തിയപ്പോൾ ജ്യോതി എന്ന നായിക കഥാപാത്രമായാണ് രേവതി ശർമ്മ എത്തിയിരിക്കുന്നത്. അശോകൻ, ഷൈജു ശ്രീധർ, അശ്വത് ലാൽ, പ്രശാന്ത് മുരളി, അഭിറാം രാധാകൃഷ്ണൻ, ദേവദർശിനി, അമിത് മോഹൻ രാജേശ്വരി, സാം മോഹൻ, മനോജ് മോസസ്, സോഹൻ സീനുലാൽ, മുഹമ്മദ് റാഫി, വിഷ്ണു രെഘു, ശരത് സഭ, ഷെബിൻ ബെൻസൺ, ആതിര മറിയം, വിഷ്ണുദാസ്, ഹരീഷ് കുമാർ, സുമ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിച്ചിരിക്കുന്നത്.

Ads by Google
Wednesday 27 Aug 2025 03.28 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW