-->
ഗായിക ധീ യുടെ പുതിയ ട്രാക്ക് പുറത്ത്. ധീ എഴുതി ആലപിച്ച ‘ഓ ദ് പ്ലെയ്‌സസ് വില്‍ ഗോ’ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. തന്റെ ചെറുപ്പകാലത്തിലെ വീഡിയോയുടെ പശ്ചാത്തലത്തില്‍ നിന്നാണ് ധീ ഗാനം ആലപിക്കുന്നത്. പ്രശസ്ത ഫോട്ടോഗ്രാഫറായ മാധവന്‍ പഴനിസ്വാമിയാണ് മനോഹരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
‘ഞാന്‍ ആദ്യമായി എഴുതുന്ന ഏറ്റവും ചെറിയ ഗാനമാണിത്. അങ്കളിന്റെ ഫ്‌ളാറ്റിന്റെ ഒരു ഭാഗത്താണ് ഇത് റെക്കോര്‍ഡ് ചെയ്തത്. എന്റെ ചിന്തകളെ ആദ്യമായാണ് പാട്ടാക്കാന്‍ ശ്രമിക്കുന്നത്. സന്തോഷം, ദുഃഖം, നഷ്ടം, സ്‌നേഹം, ഭയം, മാറ്റം, വളര്‍ച്ച, പ്രത്യാശ എന്നിങ്ങനെയുളള എല്ലാ സാഹചര്യങ്ങളിലും ഈ പാട്ട് എന്നോടൊപ്പം ഉണ്ടായിരുന്നു. ഈ പാട്ട് എന്നെ ആശ്വസിപ്പിച്ചു. ഒരു ദിവസം ഇത് നിങ്ങളുടേതുകൂടി ആകുന്നതിനായി കാത്തിരിക്കുകയാണ് ഞാന്‍’ ധീ കുറിച്ചു.
വളരെ നല്ല സ്വീകാര്യതയാണ് ഗാനത്തിന് ലഭിക്കുന്നത്. ഇംഗ്ലീഷില്‍ ധീ പാടുന്നത് കേള്‍ക്കാന്‍ രസമുണ്ടെന്നാണ് ആളുകള്‍ അഭിപ്രായപ്പെടുന്നത്. ഇനിയും ഇതുപോലെയുളള ഇന്‍ഡി മ്യൂസിക്കുകള്‍ പുറത്തിറക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. സോ ബ്യൂട്ടിഫുള്‍, അടിപൊളി എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെ ലഭിക്കുന്ന കമന്റുകള്‍.