-->
ദേവിക നമ്പ്യാരുടെയും വിജയ് മാധവിന്റെയയും ഇളയമകള്‍ ഓം പരമാത്മ സുരേഷ് ഗോപിയുടെ നെഞ്ചില്‍ ചാഞ്ഞു കിടക്കുന്ന വീഡിയോയിപ്പോള്‍ ശ്രദ്ധനേടുന്നത്.
ഓം ബേബിയുടെ ഫേവറേറ്റ് ഷോള്‍ഡര്‍ എന്ന ക്യാപ്ഷനോടെ വിജയ് മാധവ് തന്നെയാണ് മനോഹരമായ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ സ്‌നേഹം അറിയിച്ചെത്തുന്നത്.
സുരേഷ് ഗോപിയുടെ കുടുംബവും ആയി അടുത്തബന്ധമാണ് വിജയ്ക്കും ദേവികയ്ക്കും ഉള്ളത്,. ഇവരുടെ വിവാഹം, മൂത്തമകന്‍ ആത്മജയുടെ ജനനം മുതല്‍ ഓം ബേബിയുടെ നൂലുകെട്ട് എന്നുവേണ്ട വിജയുടെ വീടുമായി സുരേഷ് ഗോപിയുടെ കുടുംബം അത്രയും അടുപ്പമാണ് വച്ചുപുലര്‍ത്തുന്നതും.
സ്‌നേഹബന്ധത്തിന്റെയും ആത്മബന്ധത്തിന്റെയും തീവ്രത എത്രത്തോളം ഉണ്ടെന്ന് സുരേഷ് ഗോപിയെ കുറിച്ച് പലപ്പോഴും വിജയ് പങ്കിടുന്ന പോസ്റ്റുകളില്‍ വ്യക്തമാണ്.
2022 ജനുവരി 22-ന് ആയിരുന്നു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് ദേവികയും വിജയ് യും വിവാഹിതരായത്. സീരിയല്‍ നടിയായും അവതാകരയായും മിനി സ്‌ക്രീനില്‍ തന്റേതായ സ്ഥാനം നേടിയ വ്യക്തിയാണ് ദേവിക. മ്യൂസിക്കല്‍ റിയാലിറ്റി ഷോ ഐഡിയ സ്റ്റാര്‍ സിംഗര്‍ മത്സരാര്‍ഥിയായാണ് വിജയ് മാധവ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചു.