Saturday, March 14, 2026 Last Updated 24 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Aug 2025 09.54 AM

കേരള സ്റ്റൈലില്‍ സാരിയും തലയില്‍ മുല്ലപ്പൂവും; മലയാളി മങ്കയായി പി ടി ഉഷയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മേരി കോം എത്തി

kerala, wedding

ഒളിമ്പ്യന്‍ പി ടി ഉഷയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയുടെ ബോക്‌സിങ് താരം, ലോക ചാമ്പ്യന്‍ മേരി കോം കേരളത്തിലെത്തി. കേരള സ്റ്റൈലില്‍ സാരിയും മുടിയില്‍ പൂവും ചൂടിയാണ് മേരി കോം വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.

കേരളത്തിലെ ഭക്ഷണം മികച്ചതാണെന്നും വട, സാമ്പാര്‍, ഇഡ്ഡലി, ചോറ് എല്ലാം ഇഷ്ടമാണെന്നും മേരി കോം പറഞ്ഞു. ചോറ് കഴിക്കുന്നത് ഫിറ്റ്‌നസിന് നല്ലതാണോ എന്ന ചോദിച്ചപ്പോള്‍ ഒന്നും കൂടുതലാകാതിരുന്നാല്‍ മതി എന്നായിരുന്നു മേരി കോമിന്റെ മറുപടി.

കൊച്ചിയിലെ മെറിഡിയന്‍ ഹോട്ടലിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. വൈറ്റില ചെല്ലിയന്തറ ' ശ്രീരാം കൃഷ്ണ' യില്‍ അശോക് കുമാറിന്റേയും ഷിനിയുടേയും മകള്‍ കൃഷ്ണയാണ് വധു. കായിക, രാഷ്ട്രീയ, സിനിമ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ വിവാഹത്തില്‍ പങ്കെടുത്തു. സ്‌പോര്‍ട്‌സ് മെഡിസിന്‍ പഠിച്ച ഉജ്ജ്വല്‍ പി.ടി ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സില്‍ ഡോക്ടറാണ്.

Ads by Google
Ads by Google
TRENDING NOW