Monday, March 16, 2026 Last Updated 4 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 23 Aug 2025 06.21 PM

യുവതിയെ തീ കൊളുത്തി കൊന്നു; ഗുരുതര പരുക്കേറ്റ യുവാവും മരിച്ചു

uploads/news/2025/08/797367/3.gif
photo - facebook

ഇരിക്കൂര്‍ : കുറ്റ്യാട്ടൂർ ഉരുവച്ചാലിൽ കാരപ്രത്ത് പി.പി.പ്രവീണയെ (39) പെട്രോളൊഴിച്ചു തീകൊളുത്തി കൊന്ന കേസിലെ പ്രതി പെരുവളത്തുപറമ്പ് കുട്ടാവിലെ വി.ജിജേഷ് (40) മരിച്ചു. പ്രവീണയെ തീകൊളുത്തിയ ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച ജിജേഷ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു.

പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെയാണു മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. വീട്ടിൽ വെള്ളം ആവശ്യപ്പെട്ടെത്തിയ ജിജേഷ് പ്രവീണയുടെ ദേഹത്ത് പ്രെട്രോൾ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പ്രവീണ ചികിത്സയിലിരിക്കെ വ്യഴാഴ്ചയാണു മരിച്ചത്.

അതേസമയം ജിജേഷിനെതിരെ മയ്യിൽ പോലീസ് കൊലക്കുറ്റത്തിനു കേസെടുത്തിട്ടുണ്ട്. പരേതനായ പട്ടേരി നാരായണന്റെയും രത്നവലല്ലിയുടെയും മകനാണ്. അവിവാഹിതനാണ്‌. മാമാനം മഹാദേവി ക്ഷേത്രം ജീവനക്കാരനാണ്. സഹോദരങ്ങൾ: ജിൻഷ, ജിജിഷ , സംസ്കാരം ഇന്നു ഉച്ചകഴിഞ്ഞ് ഇരിക്കൂർ പഞ്ചായത്ത് ശ്മശാനത്തിൽ.

Ads by Google
Ads by Google
LATEST NEWS
TRENDING NOW