Thursday, March 19, 2026 Last Updated 11 Min 25 Sec ago English Edition
Todays E paper
Ads by Google
എസ്‌. നാരായണന്‍
Sunday 15 Mar 2026 11.49 PM

78 സീറ്റുമായി സംസ്‌ഥാനത്ത്‌ ഇടതു ഭരണത്തുടര്‍ച്ച പ്രവചിച്ച്‌ ഇന്റലിജന്‍സ്‌, റിപ്പോര്‍ട്ടില്‍ സി.പി.എം. പ്രതീക്ഷിച്ച സീറ്റ്‌ ഇല്ല

uploads/news/2026/03/830398/Pinarayi-12_1.jpg

തിരുവനന്തപുരം: 78 സീറ്റുമായി സംസ്‌ഥാനത്ത്‌ ഇടതുഭരണത്തുടര്‍ച്ചയെന്ന്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌. ഭരണവിരുദ്ധ വികാരമുണ്ടെങ്കിലും താഴേത്തട്ടിലുള്ള വികസന പ്രവര്‍ത്തനങ്ങളും ജനക്ഷേമ പദ്ധതികളും ഇടതുപക്ഷത്തിന്‌ ഹാട്രിക്‌ വിജയമൊരുക്കുമെന്നും വിലയിരുത്തല്‍. ഇന്റലിജന്‍സ്‌ മേധാവിയായ എഡി.ജി.പി: പി. വിജയന്‍ ഇതുസംബന്ധിച്ച വിശദറിപ്പോര്‍ട്ട്‌ സര്‍ക്കാരിന്‌ കൈമാറി.

പഴയ പ്രതാപത്തിലേക്ക്‌ യു.ഡി.എഫ്‌. മടങ്ങിവരുമെന്ന്‌ അവകാശപ്പെടുന്നുണ്ടെങ്കിലും പല മണ്ഡലങ്ങളിലും പോരാട്ടം കടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണമികവും പ്രതിസന്ധി ഘട്ടങ്ങളില്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളും വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ട്‌. 78 സീറ്റുകള്‍ വരെ ഇടതുമുന്നണിക്ക്‌ ലഭിക്കാനാണ്‌ സാധ്യത. എന്നാല്‍ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടില്‍ സി.പി.എം. പ്രതീക്ഷിച്ച സീറ്റ്‌ ഇല്ലെന്നതാണ്‌ വസ്‌തുത.

എസ്‌. നാരായണന്‍

Ads by Google
Ads by Google
TRENDING NOW