-->
മിമിക്രി കലാകാരനും അഭിനേതാവുമായിരുന്ന കൊല്ലം സുധിയിലൂടെ പ്രേക്ഷകര്‍ അറിഞ്ഞ പേരാണ് ഭാര്യ രേണു സുധിയുടേത്. സുധിയുടെ വാക്കുകളിലൂടെ രേണുവിനോട് സ്നേഹവും ബഹുമാനവുമൊക്കെ പ്രേക്ഷകര്‍ക്ക് തോന്നിയിരുന്നു. കൊല്ലം സുധിയുടെ വേര്‍പാടിനു ശേഷം രേണുവിനോട് സഹതാപവും അനുകമ്പയുമൊക്കെയായിരുന്നു പ്രേക്ഷകര്‍ക്ക്. എന്നാല്‍ ഇന്റിമേറ്റ് റീല്‍സ് വീഡിയോയിലൂടെയും ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളിലൂടെയും രേണു സോഷ്യല്‍ മീഡിയയില്‍ വൈറലായി. പിന്നീട് നെഗറ്റീവ് കമന്റുകളും സൈബര്‍ ആക്രമണങ്ങളുമൊക്കെ രേണു നേരിട്ടു.
ബിഗ് ബോസ് മലയാളം സീസണ്‍ 7 നില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെ രേണു വീണ്ടും സോഷ്യല്‍ മീഡിയയില്‍ നിറയാന്‍ തുടങ്ങി. മറ്റൊരു മത്സരാര്‍ത്ഥിയായ അനുമോള്‍ രേണുവിന്റെ വൃത്തിയില്ലായ്മയും തലയില്‍ പേനുണ്ടെന്നതുമടക്കം പറഞ്ഞതോടെ രേണു ചര്‍ച്ചകളില്‍ നിറഞ്ഞു.
ഇപ്പോഴിതാ ഇവരെ രണ്ടാളെയും നേരിട്ട് പരിചയമുള്ള അവതാരകയും സോഷ്യല്‍ മീഡിയ താരവുമായ ലക്ഷ്മി നക്ഷത്ര പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ സുധിയുടെ ഭാര്യയായ രേണുവിനും മക്കള്‍ക്കും ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കി കൂടെ നിന്ന ആളായിരുന്നു അവതാരക ലക്ഷ്മി നക്ഷത്ര. പലപ്പോഴും ലക്ഷ്മിയുടെ വ്ലോഗില്‍ രേണുവും കുടുംബവും കണ്ടന്റാകാറുമുണ്ട്.
പക്ഷേ രേണു ബിഗ് ബോസില്‍ എത്തിയ ശേഷം രേണുവിനെ പിന്തുണച്ചുള്ള അഭ്യർത്ഥനകളൊന്നും ലക്ഷ്മി ഇതുവരെ നടത്തിയിട്ടില്ല. മാത്രമല്ല കഴിഞ്ഞ ദിവസം സ്റ്റാർ മാജിത് താരമായ അനുവിനെ പിന്തുണച്ചുകൊണ്ടുള്ള ഒരു പോസ്റ്റും ലക്ഷ്മി നക്ഷത്ര പങ്കിട്ടു. രേണുവിനെ ലക്ഷ്മി എന്തുകൊണ്ടാണ് പിന്തുണയ്ക്കാത്തതെന്നുള്ള ചോദ്യത്തിനാണ് ലക്ഷ്മി നക്ഷത്ര മറുപടി നല്‍കിയത്.
‘‘അനുമോളെ പിന്തുണച്ച് കൊണ്ട് സ്റ്റോറിയിട്ടത് മറ്റൊന്നും ഉണ്ടായിട്ടല്ല. അനു ബിഗ് ബോസിലേക്ക് പോകുന്നതിന് മുൻപ് നമ്മളോട് പറഞ്ഞിട്ടുണ്ടായിരുന്നു. ചേച്ചി അനുഗ്രഹിക്കണം, എങ്ങനെയാണ് ഗെയിം കളിക്കണം എന്നൊക്കെ ചോദിച്ചിരുന്നു. അവള്‍ എത്രയായാലും നമ്മുടെ അനിയത്തിക്കുട്ടിയല്ലേ.
രേണു അത്രയും ക്ലോസ് ആയിട്ടും അതിന് മുൻപ് എല്ലാ കാര്യങ്ങളും അപ്ഡേറ്റൊക്കെ ചെയ്തിട്ടും ഇത് നമ്മളോട് പറഞ്ഞിട്ടുണ്ടായിരുന്നില്ല. മീഡിയയില്‍ ഉള്ളത് കൊണ്ട് ആരൊക്കെയാണ് ബിഗ് ബോസിലേക്ക് പോകുന്നത് എന്നത് സംബന്ധിച്ചുള്ള അപ്ഡേറ്റൊക്കെ നമ്മുക്ക് കിട്ടും, പക്ഷെ രേണു പറഞ്ഞില്ല. പിന്തുണയ്ക്കണം എന്ന് പറഞ്ഞ് പോകുന്നവരെയല്ലേ നമ്മള്‍ സപ്പോർട്ട് ചെയ്യുവ? അത്രയേ ഉള്ളൂ. രേണു ന്നായി ഗെയിം കളിക്കട്ടെ...’’ ലക്ഷ്മി നക്ഷത്ര പറഞ്ഞു.
രേണുവിന്റെ തലയിലെ പേനുണ്ടെന്ന് പറഞ്ഞ് അനു ഉയർത്തിയ വിമർശനത്തെ കുറിച്ചും ലക്ഷ്മി നക്ഷത്ര മറുപടി നല്‍കി. ‘‘എല്ലാവരും അവിടെ 100 ദിവസം നില്‍ക്കണമെന്ന് ആഗ്രഹിച്ച് പോയതാണ്. ബിഗ് ബോസ് ചോദിച്ച ചോദ്യത്തിന് അനു മറുപടി നല്‍കിയിട്ടേ ഉള്ളൂ. ഒരാളുടെ ഹൈജീൻ എന്നതായിരുന്നു ചോദ്യം, കൃത്യമായ അനു മറുപടി നല്‍കി. അനു പറഞ്ഞതില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് തോന്നുന്നില്ല. നമ്മുക്ക് വേദനിച്ചാല്‍ നമ്മളെ അത് വേദനിപ്പിച്ചെന്ന് വിഷമത്തോടെ പറയും. അത്രേ ഉള്ളൂ. ഇതൊരു ഗെയിമാണ്. നാളെ അനുവിനെതിരെ രേണു മറ്റൊരു സ്ട്രാറ്റജിയുമായി വരുമായിരിക്കും. അതൊന്നും നമ്മുക്ക് അറിയില്ല.
അനു കൂട്ടുകാരി ആയതുകൊണ്ട് മാത്രമല്ല അനുവിനെ ഇഷ്ടം. ബിഗ് ബോസില്‍ എത്ര ആളുകള്‍ ദിവസവും കണ്ടന്റ് കൊടുക്കുന്നുണ്ട്? അനീഷ്, അക്ബർ, അനു, അത്രേ ഉള്ളൂ. അനു കരയുന്നതൊക്കെ സാധാരണമാണ്. അനുവൊക്കെ ബ്രില്യന്റ് ആയാണ് കളിക്കുന്നത്.ഒരാള്‍ക്ക് ഫേക്ക് ആയി അധിക കാലം നില്‍ക്കാനാകില്ല. മൂന്നാഴ്ചയൊക്കെ ആയില്ലേ, കരയുന്നതൊക്കെ തന്നെയാണ് അന. പക്ഷെ അനു ഇത്രയും ബോള്‍ഡാണെന്ന് മനസിലാക്കാൻ പറ്റി. അവള്‍ എന്നെ സംബന്ധിച്ച് അനിയത്തിക്കുട്ടിയാണ്. എന്തൊക്കെ കമ്ടന്റ് കൊടുക്കുന്നു എന്നല്ല, എന്തൊക്കെ ഗെയിം സ്ട്രാറ്റജി പയറ്റുന്നു എന്നതൊക്കെ പ്രധാനമാണ്.
നമ്മളെ സംബന്ധിച്ച് നമ്മള്‍ ഇത്രയും കാലം കാമറയുടെ മുൻപില്‍ ഉണ്ടായിരുന്ന ആളുകളാണ്. രേണു സുധിയെ സംബന്ധിച്ച് അവർക്ക് ഇപ്പോഴൊരു എക്സ്പോഷർ കിട്ടിയിട്ടേ ഉള്ളൂ. അതുകൊണ്ട് സമയം എടുക്കും....’’ ലക്ഷ്മി നക്ഷത്ര പറഞ്ഞു.
തനിക്കും മക്കള്‍ക്കും ജീവിക്കാൻ മാസം ഒരു നിശ്ചിത തുക ലക്ഷ്മി തരാറുണ്ടെന്ന് മുൻപ് രേണു തന്നെ തുറന്ന് സമ്മതിച്ചിരുന്നു. എന്നാല്‍ രേണു അഭിനയം കരിയറാക്കിയ ശേഷം ഇരുവരെയും ഒരുമിച്ച് ആരാധകർ കണ്ടിട്ടില്ല. ഇരുവരും തമ്മില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടോയെന്ന് പലപ്പോഴും ചോദ്യങ്ങള്‍ ഉയർന്നെങ്കിലും രണ്ട് പേരും ഇതിനോട് പ്രതികരിച്ചിരുന്നില്ല. മാത്രമല്ല പരസ്പരം കുറ്റപ്പെടുത്തിയിട്ടുമില്ല.