Sunday, March 15, 2026 Last Updated 29 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 23 Aug 2025 10.08 AM

യൂത്ത്‌കോണ്‍ഗ്രസില്‍ പിടിവലി മുറുകുന്നു ; അബിന്‍വര്‍ക്കിക്ക് വേണ്ടി രാഹുലിന് കത്തയച്ച് 30 ഭാരവാഹികളും മൂന്ന് ജില്ലാ അദ്ധ്യക്ഷന്മാരും

uploads/news/2025/08/797296/abin.jpg

തിരുവനന്തപുരം: രാഹുല്‍മാങ്കൂട്ടം രാജിവെച്ചതിന് പിന്നാലെ യൂത്ത്‌കോണ്‍ഗ്രസില്‍ പിടിവലി മുറുകുന്നു. രാഹുലിനെതിരേ നിലപാട് വ്യക്തമാക്കിയതിന്റെ പേരില്‍ ജനറല്‍ സെക്രട്ടറി സ്‌നേഹ അടക്കമുള്ളവര്‍ സംസ്ഥാനസമിതിയുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ വിമര്‍ശനം നേരിടുന്ന സാഹചര്യമുണ്ട്. അതിനിടയില്‍ അബിന്‍വര്‍ക്കിയെ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണം എന്നാവശ്യപ്പെട്ട് 30 സംസ്ഥാന ഭാരവാഹികളും മൂന്ന് ജില്ലാ അദ്ധ്യക്ഷന്മാരും രാഹുല്‍ഗാന്ധിക്ക് കത്തയച്ചതായിട്ടാണ് വിവരം.

രാഹുല്‍ മാങ്കൂട്ടത്തിനെതിരേ ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഔദേ്യാഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ ആദ്യം നിലപാട് വ്യക്തമാക്കി രംഗത്ത് വന്നത് സ്‌നേഹയായിരുന്നു. ആരോപണത്തില്‍ പ്രസിഡന്റ് നിലപാട് വ്യക്തമാക്കണമെന്ന് സ്‌നേഹ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സംഭവം വലിയ വിവാദം ഉയര്‍ന്നതിന് പിന്നാലെ സ്‌നേഹയ്ക്കും അബിന്‍വര്‍ക്കിക്കുമെല്ലാം എതിരേ കടുത്ത വിമര്‍ശനം ഗ്രൂപ്പില്‍ ഉണ്ടായി. ബാഹുബലിയെ കുത്തിയ കട്ടപ്പയ്ക്ക് സമാനമായ രീതിയിലാണ് അബിന്‍വര്‍ക്കി വിമര്‍ശിക്കപ്പെട്ടത്.

യൂത്ത്‌കോണ്‍ഗ്രസ് സംഘടനാ ഭാരവാഹികളെ നേരത്തേ തെരഞ്ഞെടുത്തത് വോട്ടെടുപ്പിലൂടെയായിരുന്നു. അന്ന് രണ്ടുലക്ഷം വോട്ടുകള്‍ നേടി ഒന്നാമത് എത്തിയ രാഹുല്‍മാങ്കൂട്ടത്തിന് തൊട്ടുപിന്നില്‍ ഒന്നരലക്ഷം വോട്ടുകള്‍ നേടിയ അബിന്‍വര്‍ക്കിയായിരുന്നു. അരിതാബാബു മുപ്പതിനായിരം വോട്ടുകളും നേടിയിരുന്നു. അതുകൊണ്ടു തന്നെ രാഹുല്‍ പടിയിറങ്ങുമ്പോള്‍ തൊട്ടടുത്ത് വോട്ടുകള്‍ നേടിയ അബിന്‍വര്‍ക്കി തന്നെ വരണമെന്ന് ആവശ്യപ്പെടുന്ന അനേകര്‍ പാര്‍ട്ടിക്കുള്ളിലുണ്ട്. അതിനിടയിലാണ് ബിനു ചുള്ളിയിലിന്റെയും അഭിജിത്തിന്റെയുമൊക്കെ പേരുകള്‍ കേള്‍ക്കുന്നത്. ഇവരെല്ലാം ഓരോ സീനിയര്‍ നേതാക്കളുടെ ആള്‍ക്കാരാണെന്നതാണ് ഇവര്‍ക്കുള്ള യോഗ്യത.

രണ്ടു പേരുകളും അംഗീകരിക്കാന്‍ കഴിയില്ലെന്ന് നിലപാട് യൂത്ത്‌കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ വ്യാപകമായിട്ടുണ്ട്. ദേശീയനേതൃത്വത്തില്‍ എത്തി ഒരു മാസം പോലും ആയില്ല എന്നതാണ് ബിനുചുള്ളിയിലിനെരേ അവര്‍ പറയുന്നത്. ബിനുചുള്ളിയിലിനെ സംസ്ഥാന അദ്ധ്യക്ഷനാക്കി അഭിജിതിനെ ദേശീയ പ്രസിഡന്റാക്കുക എന്ന ഒരു ഫോര്‍മുലയും പരീക്ഷിക്കാന്‍ നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW