-->
തിരുവനന്തപുരം: ഇന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തും. 26ന് കണ്ണൂരില്‍ അദ്ദേഹം കര്‍ഷകരുമായി ആശയവിനിമയം നടത്തും. തുടര്‍ന്ന് വയനാട്ടില്‍ കോണ്‍ഗ്രസ് നിര്‍മിക്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനം നടത്തും.
ഘടകകക്ഷി നേതാക്കളുമായുള്ള കൂടിക്കാഴ്ചയും നടക്കും. രണ്ടു ഘട്ടങ്ങളിലായാണ് രാഹുലിന്റെ സന്ദര്‍ശനം. ഇന്നും നാളെയുമാണ് ആദ്യഘട്ട സന്ദര്‍ശനം. അടുത്ത ഘട്ടത്തിന്റെ ഭാഗമായി മാര്‍ച്ച് ആറ്, ഏഴ് തീയതികളില്‍ അദ്ദേഹം കേരളത്തിലെത്തും.
ചര്‍ച്ചയില്‍ പൊതുരാഷ്ട്രീയ സാഹചര്യങ്ങളും കക്ഷിനേതാക്കളുമായുള്ള ചര്‍ച്ചയില്‍ ഉള്‍പ്പെടും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നടത്തുന്ന യാത്രയുടെ സമാപനം നടക്കുന്ന മാര്‍ച്ച് ആറിന് രാഹുല്‍ ഗാന്ധി കൊല്ലത്തെത്തും. ശേഷം ശിവഗിരിമഠത്തിന്റെ പരിപാടിയിലും പങ്കെടുക്കും.
കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ചെയ്ത വ്യാപാര കരാറിനെതിരെയുള്ള പ്രക്ഷോഭ പരിപാടികളുമായി തിരക്കിലാണ് രാഹുല്‍ഗാന്ധി. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം ഭോപ്പാലില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നു. ജവഹര്‍ ചൗക്കില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയെയും കര്‍ഷകര്‍ കലപ്പ നല്‍കി സ്വീകരിച്ചു.
സ്വന്തം മന്ത്രിസഭയോട് പോലും ആലോചിക്കാതെയാണ് പ്രധാനമന്ത്രി അമേരിക്കയുമായി കരാറില്‍ ഏര്‍പ്പെട്ടത് എന്ന് രാഹുല്‍ ഗാന്ധി. കരസേന മുന്‍ മേധാവി ജനറല്‍ എം എം നര്‍വണേയുടെ പുസ്തകവും എംപ്സ്റ്റീന്‍ ഫയലും കിസാന്‍ മഹാപഞ്ചായത്തിലും രാഹുല്‍ഗാന്ധി ഉന്നയിച്ചു രാജ്യത്തെ കര്‍ഷകരുടെ താല്പര്യങ്ങള്‍ പ്രധാനമന്ത്രി വിറ്റു എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വിമര്‍ശിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി കര്‍ഷകര്‍ മഹാപഞ്ചായത്തില്‍ പങ്കെടുത്തു. മാര്‍ച്ച് ഏഴ് മഹാരാഷ്ട്രയിലും 9ന് രാജസ്ഥാനിലും കോണ്‍ഗ്രസ് കിസാന്‍ മഹാസമ്മേളനങ്ങള്‍ സംഘടിപ്പിക്കും.