Saturday, March 14, 2026 Last Updated 0 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 22 Aug 2025 06.47 PM

കേരള ക്രിക്കറ്റ് ലീഗ് ; അസ്ഹറുദ്ദീന് ഫിഫ്ടി! ആലപ്പിക്കെതിരെ തൃശൂരിന് 152 റൺസ് വിജയലക്ഷ്യം

uploads/news/2025/08/797180/6.gif
photo - facebook

തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിലെ മൂന്നാം മത്സരത്തിൽ ആലപ്പി റിപ്പൾസിനെതിരെ തൃശൂർ ടൈറ്റൻസിനെതിരെ 151 റൺസ് വിജയലക്ഷ്യംആലപ്പിക്കായി ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ 56 റൺസ് നേടി. 38 പന്തിൽ മൂന്ന് ഫോറും സിക്‌സറുമുൾപ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ഈ വർഷം ആദ്യമായാണ് ഒരു ടീം 150 റൺസ് മറികടന്നത്. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് റിപ്പള്‍സ് 151 റൺസ് നേടിയത്.

ടൈറ്റൻസിനായി സിബിൻ ഗിരീഷ് നാല് വിക്കറ്റ് നേടി. ആനന്ദ് ജോസഫ് രണ്ടും മുഹമ്മദ് ഇസ്ഹാഖ് ഒരു വിക്കറ്റും നേടി. മന്നെംബൈത്ത് ശ്രീരൂപ് 30 റൺസും ആദിത്യ ബൈജു 12 റൺസും നേടി പുറത്താകാതെ നിന്നു. റിപ്പൾസിനെ 150 കടക്കാൻ സഹായിച്ചത് ഇരുവരുമാണ്. അഭിഷേക് പി നായർ (14), അനുജ് ജോട്ടിൻ (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റർമാർ.

Ads by Google
Ads by Google
TRENDING NOW