Sunday, March 15, 2026 Last Updated 53 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 22 Aug 2025 11.01 AM

‘‘തെളിവുകള്‍ കിട്ടും മുമ്പ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ക്രൂശിക്കണോ ? രാഹുലേ, എടാ മണ്ടാ, തിരിച്ചടിക്കടാ...ഇല്ലെങ്കില്‍ നിന്നെ ഇവന്മാർ ചവിട്ടി തേക്കും...’’ രാഹുല്‍ ഈശ്വര്‍

ലൈംഗിക സന്ദേശ ആരോപണത്തിന്റെ പേരില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. ഇപ്പോഴിതാ മാങ്കൂട്ടത്തിലിനെതിരെ എന്ത് തെളിവെന്നാണ് സ്വന്തം ചാനലിലെ വീഡിയോയിലൂടെ രാഹുല്‍ ഈശ്വര്‍ ചോദിക്കുന്നത്.
Rahul easwar, Rahul Mankoottathil
Rahul Easwar about rahul mankoottathil (Image Source: Youtube)

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കിയ ഒരു പേരാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റേത്. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണങ്ങളാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുലിനെതിരെ വന്നത്. നടി റിനി ആൻ ജോർജ്, രാഹുലിന്റെ പേരുപറയാതെ ഉയർത്തിയ സൂചനകളായിരുന്നു ആദ്യം വന്നത്. അതിനു പിന്നാ​ലെ എഴുത്തുകാരി ഹണി ഭാസ്കർ, രാഹുലിന്റെ പേര് പരാമര്‍ശിച്ച് ദുരനുഭവം വെളിപ്പെടുത്തി. പിന്നീട് മറ്റൊരു സ്ത്രീയോട് ഗർഭച്ഛിദ്രം നടത്താൻ ആവശ്യപ്പെടുന്ന ശബ്ദശകലത്തിലെ വ്യക്തി രാഹുലാണെന്ന തരത്തിലുള്ള വാർത്തയും പ്രചരിച്ചു.
അവസാനം അടിപതറി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രാജിവെച്ചു. സ്വമേധയാ ആണ് രാജിയെന്ന് രാഹുൽ പറഞ്ഞെങ്കിലും ലൈംഗിക സന്ദേശ ആരോപണവും കോൺഗ്രസ് ഹൈക്കമാൻഡിന്റെ സമ്മർദവുമാണ് രാജിക്കു പ്രധാനകാരണം.
ഇപ്പോഴിതാ സ്ത്രീകളുടെ പരാതികളുടെ പശ്ചാത്തലത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച്‌ വീഡിയോ പങ്കിടുകയാണ് രാഹുല്‍ ഈശ്വർ. രാഹുലിനെതിരായ ആരോപണത്തില്‍ തെളിവുകള്‍ എവിടെയെന്നും എതിർ പക്ഷത്ത് നില്‍ക്കുമ്പോഴും രാഹുല്‍ മാങ്കൂട്ടത്തിലിനെ ബഹുമാനിക്കുന്ന വ്യക്തിയാണ് താന്‍ എന്നും സ്വന്തം യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
‘‘30 സെക്കന്‍ഡ് ഉള്ള ഓഡിയോ ക്ലിപ്പ് 10 പ്രാവശ്യം പ്ലേ ചെയ്താല്‍ വലിയൊരു ഓഡിയോ ക്ലിപ്പ് ആകില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ ഇതില്‍ വീഴുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. കാരണം അദ്ദേഹം ഈ സമ്മർദ്ധം താങ്ങില്ല. എതിർപക്ഷത്ത് നില്‍ക്കുന്നവന്‍ ആണെങ്കിലും സ്നേഹത്തോടെയും ബഹുമാനത്തോടെയും രാഹുല്‍ മാങ്കൂട്ടത്തിനോട് എനിക്ക് പറയാനുള്ളത് എടാ മണ്ടാ.. തിരിച്ചടിക്കടാ.. ഇല്ലെങ്കില്‍ നിന്നെ ചവിട്ടി തേച്ച്‌ ഇവന്മാർ കൊണ്ടുപോകും. നിന്റെ കൂടെ നിക്കുന്നവമാരും നാട്ടുകാരും അതില്‍ ഉണ്ടാകും. അവർക്ക് തെളിവ് ഒന്നും ഒരു വിഷയം അല്ല...
രാഹുല്‍ മാങ്കുത്തിലിനെതിരെ തെളിവ് എന്ന് പറഞ്ഞു കൊടുക്കുന്ന സാധനം എന്താണെന്ന് അറിയാമോ? അത് നിങ്ങള്‍ കണ്ടിരിക്കണം. രാഹുല്‍ മാൻകൂട്ടത്തിലിന് 35 വയസ്സേ ഉള്ളൂ. ഇതുപോലെ പ്രതിഭയും കഴിവുമുള്ള നീ അടുത്ത അമ്പതോ അറുപതോ വർഷം ഈ നാട്ടില്‍ നില്‍ക്കാനുള്ളതാണ്. നിന്റെ രാഷ്ട്രീയ ജീവിതം ഇവന്മാർ തീർക്കും. നീ ഒരുപക്ഷേ നാളെ മന്ത്രിയോ മുഖ്യമന്ത്രിയോ ആയി മാറേണ്ടതാണ്. രാഹുല്‍ മാങ്കൂട്ടത്തിലിനോട് ശക്തമായ എതിർപ്പുള്ളപ്പോഴും അദ്ദേഹത്തെ ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാന്‍.
ഇത്തരം കള്ള തെളിവുകള്‍ വെച്ച്‌ നിന്നെ കുടുക്കാന്‍ നോക്കുമ്പോള്‍ നീ തിരിച്ചടിച്ച്‌ വാ തുറന്നില്ലെങ്കില്‍ നിന്നെ അവർ ഇല്ലാതാക്കും എന്ന് മനസ്സിലാക്ക്. നിന്നെയല്ല ഇതുപോലെ എത്ര പേരെ ഇങ്ങനെ ഇല്ലാതാക്കിയിട്ടുണ്ട്. ദിലീപിനെ, സിദ്ധിക്കിനെ എത്ര പേരെ ഇങ്ങനെ ഇല്ലാതാക്കിയിട്ടുണ്ട്. നട്ടെല്ലോടുകൂടി നിവിൻ പോളിയും വിജയബാബുവും തിരിച്ചടിച്ചുതുകൊണ്ടാണ് അവർ ഇവിടെ നിന്നത്. എന്ത് കോപ്പിലെ തെളിവാണ് ഇവിടെ ഉള്ളത്.
രാഹുല്‍ മാങ്കൂട്ടത്തിലും ഏതോ ഒരു യുവതിയും തമ്മില്‍ ലൈംഗിക ബന്ധമുണ്ട് എന്നാണല്ലോ പറഞ്ഞത്. പരസ്പരം ഉഭയകക്ഷി സമ്മത പ്രകാരം ചെയ്തതല്ലേ. അല്ലാതെ ഫോണിലൂടെ ഗർഭം ഉണ്ടാക്കിയത് ഒന്നുമല്ലല്ലോ. രാഹുല്‍ മാങ്കൂട്ടത്തിലും ആ പെണ്‍കുട്ടിയും തമ്മിലുള്ള കോണ്‍വർസേഷൻ ഒക്കെ സത്യമായിരിക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ ഇവളെ പോയി റേപ്പ് ചെയ്തൊന്നും ഇല്ലാലോ. അവളുടെ ഭാഗത്ത് ഇവിടെ പ്രശ്നം ഇല്ലേ. അവർ തമ്മില്‍ പല തരത്തിലുള്ള ബന്ധങ്ങളും ഉണ്ടായിക്കാണും അതില്‍ അദ്ദേഹം മാത്രമാണോ തെറ്റുകാരന്‍.
പെണ്‍കുട്ടി പരിശുദ്ധ രാഹുല്‍ മാങ്കൂട്ടത്തില്‍ മോശക്കാരനും ആയോ. രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുകയാണ് ആ ഗർഭത്തിന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും എന്ന്. അപ്പോള്‍ അവള്‍ പറയുന്നത് താന്‍ എല്‍ക്കണമെന്ന് ആരും പറഞ്ഞില്ലാലോയെന്നാണ്. ആ കൊച്ചിനെ നാട്ടുകാർ തന്തയില്ലാത്തവന്‍ എന്ന് വിളിക്കില്ലേ. ആ കൊച്ചിന് തന്തയായി ആര് ചൂണ്ടിക്കാട്ടിക്കും എന്നും ചോദിക്കുന്നുണ്ട്.
ഓഡിയോ വ്യാജമാണ് എന്നൊന്നും പറയുന്നില്ല. പക്ഷെ ഇവിടെ രാഹുല്‍ മാങ്കൂട്ടത്തിലിന് തെറ്റ് പറ്റി എന്ന് എങ്ങനെ പറയാനാകും. അദ്ദേഹവും ഒരു പെണ്‍കുട്ടിയും തമ്മില്‍ ഇവിടെ ശാരീരിക ബന്ധം ഉണ്ടായി. അതായത് പരസ്പര സമ്മതത്തോടുകൂടി ചെയ്ത ഒരു കാര്യം പിന്നീട് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മാത്രം കുറ്റമായി കാണിച്ച്‌ അയാളുടെ രാഷ്ട്രീയ ജീവിതം തകർക്കുന്നതിലേക്ക് എത്തിക്കുകയാണ്. ഇവിടെ അദ്ദേഹം ചെയ്ത ക്രിമിനല്‍ ആക്ടിവിറ്റി എന്താണ്...?’’ രാഹുല്‍ ഈശ്വർ വീഡിയോയിലൂടെ ചോദിക്കുന്നു.
ഈ വീഡിയോയ്ക്ക് താഴെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര്‍ കമന്റുകള്‍ കുറിക്കുന്നുണ്ട്. ‘സത്യം.. ഞങ്ങൾ കോൺഗ്രസ്‌ മനസ്സുള്ള ഓരോരുത്തരും പറയാൻ ആഗ്രഹിച്ചത്.., കറക്ട് തെളിവുകൾ വരുന്നതിന് മുമ്പേ എന്തിനാണ് ‘ഇത്ര ധൃതി’,തെളിവുകൾ ഉൾപ്പെടെ അല്ലേ അവർ പറഞ്ഞത്, തെളിവില്ലെങ്കിൽ എന്തിനാ രാജി വെച്ചത്, കോൺഗ്രസ്‌കാര്‍ എന്തയാലും ആരോപണം വന്നാൽ രാഷ്ട്രീയമൂല്യം ഉയർത്തിപിടിച്ചു രാജിവെക്കുന്നവരല്ല...’ എന്നതടക്കമാണ് കമന്റുകള്‍.

Ads by Google
Friday 22 Aug 2025 11.01 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW