-->
ജൂനിയർ ആർട്ടിസ്റ്റിൽ നിന്നും വില്ലന്‍ കഥാപാത്രങ്ങളിലേക്ക് മാറി പിന്നീട് ക്യാരക്ടര്‍ റോളുകളിലടക്കം തിളങ്ങിയ താരമാണ് വിനായകന്‍. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷ ചിത്രങ്ങളിലടക്കം വിനായകന്‍ നിറഞ്ഞു നിന്നിട്ടുണ്ട്. 2016-ൽ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കരസ്ഥമാക്കി.
തന്റെ അഭിനയത്തിലൂടെ മാത്രമല്ല ചില വിവാദപരാമര്‍ശങ്ങളിലൂടെയും വിനായകന്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. ചര്‍ച്ചകളിലും മറ്റും ഇടം പിടിക്കുന്ന ചില നിലപാടുകളും സോഷ്യല്‍ മീഡിയയിലൂടെ വിനായകന്‍ പങ്കിടാറുണ്ട്.
ഇപ്പോഴിതാ വീണ്ടും കലാപം ഉണ്ടാക്കുകയാണ് താരം. അഡ്വ.ജയശങ്കറിനെതിരെയാണ് ഇത്തവണത്തെ വിനായകന്റെ അധിക്ഷേപ പരാമർശം. ആലുവയില്‍ ഉള്ള വക്കീലേ..നിന്റെ അമ്മയ്ക്കു സുഖം ആണോയെന്നും നിനക്കൊരു മകള്‍ ഉണ്ടെങ്കില്‍ അവളോട് എന്നെ വിളിക്കാൻ പറയെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ വിനായകന്‍ പറയുന്നു.
‘‘പേപ്പട്ടി
ആലുവയിലെ വക്കീൽ ജയശങ്കരാ.. (ദിലീപിന്റെ ബന്ധു.) ചരിത്രപരമായി നിന്റെ അമ്മക്കുള്ള പ്രിവില്യേജ് വിനയകനു ഉണ്ടോ???
നിനക്ക് പ്രായപൂർത്തി ആയ മകൾ ഉണ്ടങ്കിൽ ഇങ്ങോട്ട് അയക്കു... അവൾ തിരിച്ചു വന്നു പറയും ഞാൻ ആണോ നീ ആണോ നിന്റെ ഭാര്യ ആണോ നിന്റെ അമ്മയാണോ പേപ്പട്ടി എന്ന്...
കുഞ്ചൻ നമ്പ്യാരുടെ പേര് കളയരുത് ആലുവയിലെ വക്കീൽ ശങ്കരാ...’’ എന്നാണ് വിനായകന്‍ കുറിച്ചിരിക്കുന്നത്. ഒപ്പം വക്കീലിന്റെ ചിത്രവും വിനായകന്‍ പങ്കുവച്ചിട്ടുണ്ട്.
പലരും ഇതിന്റെ ഴെ കമന്റുകളും കുറിച്ചിട്ടുണ്ട്. ‘ചങ്കാരന് ഇത്തവണ കളിച്ച ആളുമാറിപോയ്, എല്ലാരും വേഗം വായിച്ചോ....ഒരു മണിക്കൂറിനുള്ളിൽ സാർ ഈ പോസ്റ്റ് മുക്കും....,ജയശങ്കരനോട് സംസാരിക്കുമ്പോ ഒരു ഭാഷാ ശുദ്ധിയും നോക്കേണ്ട ആവശ്യം ഇല്ലാ...’ എന്നതടക്കമാണ് കമന്റുകള്‍