Sunday, March 15, 2026 Last Updated 20 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 21 Aug 2025 12.25 PM

രാഹുല്‍മാങ്കൂട്ടത്തിനെതിരേ പാര്‍ട്ടിക്കുള്ളില്‍ കലാപം ; തെറ്റു ചെയ്തിട്ടില്ലെങ്കില്‍ കേസു കൊടുക്കാന്‍ തയ്യാറാകണമെന്ന് സ്‌നേഹ

uploads/news/2025/08/797007/rahul-mankoottam-police.gif

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയുടെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ യൂത്ത്‌കോണ്‍ഗ്രസ് അദ്ധ്യക്ഷനും എംഎല്‍എയുമായ രാഹുല്‍മാങ്കൂട്ടത്തിനെതിരേ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ കലാപം പുകയുന്നു. ആരോപണങ്ങളില്‍ രാഹുല്‍മാങ്കൂട്ടം പ്രതികരിക്കണം എന്നും സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും മാറി നില്‍ക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തി സംഘടനയ്ക്ക് അകത്തു തന്നെ ആവശ്യം ഉയരുകയാണ്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. സ്‌നേഹ അടക്കമുള്ളവര്‍ രംഗത്ത് വന്നു. മെഗാസീരിയല്‍ പോലെ എന്നും ഓരോ കഥകള്‍ പുറത്തുവരുകയാണ്. ആരോപണങ്ങളില്‍ രാഹുല്‍ മറുപടി പറയണമെന്ന് സംഘടനയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ സ്‌നേഹ ആവശ്യപ്പെട്ടു. ഒതുക്കാനാണെങ്കിലും വളര്‍ത്താനാണെങ്കിലും ഇതുപോലെയുള്ള ആരോപണങ്ങള്‍ എഴുതിത്തള്ളാന്‍ കഴിയുന്നതല്ലെന്നും അനേകം പെണ്‍കുട്ടികള്‍ ഉള്ള പ്രസ്ഥാനമാണ് യൂത്ത്‌കോണ്‍ഗ്രസെന്നും പറഞ്ഞു.

തെറ്റായ ആരോപണമാണ് ഉയരുന്നതെങ്കില്‍ ഉന്നയിച്ചവര്‍ക്കെതിരേ കേസ് കൊടുക്കണമെന്നും പറഞ്ഞു. സംസ്ഥാന അദ്ധ്യക്ഷന് നേരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നതെന്നും അത് സ്വാഭാവികമായും ചര്‍ച്ച ചെയ്യേണ്ട കാര്യമാണ് തെറ്റ് ചെയതിട്ടില്ലെങ്കില്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം യൂത്ത് കോണ്‍ഗ്രസിനുണ്ട്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അന്വേഷണവിധേയമായി മാറി നില്‍ക്കേണ്ട ഉത്തരവാദിത്വം അദ്ദേഹത്തിനും പാര്‍ട്ടിക്കും ഉണ്ടെന്നും പറഞ്ഞു. തെറ്റുണ്ടെങ്കില്‍ കര്‍ക്കശമായ നടപടിയെടുക്കുമെന്ന് വി.ഡി. സതീശനും കെ.സുധാകരനും പ്രതികരിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിനെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണത്തില്‍ അഭിപ്രായം പറയേണ്ടതും നടപടിയെടുക്കേണ്ടതും പാര്‍ട്ടിയെന്ന് കെ. സുധാകരന്‍. ആരോപണം എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും താന്‍ പ്രസിഡന്റായിരുന്ന കാലത്ത് ഇത്തരത്തിലുള്ള ആരോപണങ്ങളോ പരാതിയോ ഉണ്ടായിട്ടില്ലെന്നും പറഞ്ഞു. ഇപ്പോള്‍ ഉയര്‍ന്നത് ആരോപണം മാത്രമാണണെന്നും അത് ശരിയാണോ തെറ്റാണോ എന്ന് അന്വേഷിച്ച ശേഷമായിരിക്കും തീരുമാനം എടുക്കുകയെന്നും പാര്‍ട്ടി വേണ്ടത് ചെയ്യുമെന്നും പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW