Thursday, March 12, 2026 Last Updated 4 Min 58 Sec ago English Edition
Todays E paper
Ads by Google
Saturday 06 Dec 2025 11.21 AM

രണ്ടാം കേസിലും രാഹുല്‍ മാങ്കൂട്ടത്തില്‍ മൂന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി; അറസ്റ്റ് തടയണമെന്നും ആവശ്യം

uploads/news/2025/12/814649/rahul-1.jpg

തിരുവനന്തപുരം: രണ്ടാം കേസിലും രാഹുല്‍ മാങ്കൂട്ടത്തില്‍ മൂന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ആദ്യ കേസില്‍ ഹൈക്കോടതി ജാമ്യം നല്‍കിയതിന് പിന്നാലെ തന്നെ അതിവേഗത്തില്‍ തിരുവനന്തപരും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു ഹോംസ്‌റ്റേയില്‍ എത്തിച്ച് ബലാത്സംഗത്തിനും ശാരീരിക പീഡനത്തിനും ഇരയാക്കിയെന്ന യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് തടയണമെന്ന ആവശ്യം ഈ ഹര്‍ജിയിലും നല്‍കിയിട്ടുണ്ട്.

കേസ് ഇന്ന് തന്നെ പരിഗണിക്കുമെന്നാണ് കരുതുന്നത്. നിലവില്‍ ആദ്യത്തെ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോയിരിക്കുകയാണ്. എന്നാല്‍ ഈ കേസില്‍ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. നിലവില്‍ രാഹുലിന് വേണ്ടിയുള്ള തെരച്ചിലിലാണ് പോലീസ്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഡിസംബര്‍ 15 ന് പരിഗണിക്കും. പ്രോസിക്യൂഷന്‍ എസ്‌ഐടി മറുപടി നല്‍കണം. ഈ സമയത്ത് കേസ് ഡയറിയും അന്വേഷണ റിപ്പോര്‍ട്ടും സമര്‍പ്പിക്കണമെന്നും പറഞ്ഞു.

കേസ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന സാഹചര്യത്തിലേക്ക് അറസ്റ്റ് നടത്തരുത് എന്ന രാഹുല്‍ മാങ്കുട്ടത്തിലിന്റെ വാദം കോടതി അംഗീകരിച്ചു. ഇതൊരു ബലാത്സംഗം അല്ലെന്നും ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്ന മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉന്നയിച്ച വാദം ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് കെ. ബാബു അദ്ധ്യക്ഷനായ സിംഗിള്‍ ബഞ്ചിന്റേതാണ് ഉത്തരവ്.

കോടതിവിധി രാഹുല്‍മാങ്കൂട്ടത്തിലിന് വലിയ ആശ്വാസകരമാണ്. നിലവിലെ സാഹചര്യത്തില്‍ പോലീസ് രാഹുല്‍ മാങ്കുട്ടത്തിലിന് പിന്നാലെ ആയിരുന്നു. രാഹുല്‍ കേസില്‍ അതിജീവിത പരാതി നല്‍കിയപ്പോള്‍ തന്നെ ഒളിവില്‍ പോയിരിക്കുന്ന രാഹുല്‍ മാങ്കുട്ടത്തിലിനെ ഇതുവരെ പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. നിലവില്‍ രാഹുല്‍ ബംഗലുരുവില്‍ ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ആദ്യം റജിസ്റ്റര്‍ ചെയ്ത ഗര്‍ഭഛിദ്രം നിര്‍ബ്ബന്ധപൂര്‍വ്വം ചെയ്തു എന്നതടക്കമുള്ള പരാതികളാണ് അതിജീവിത പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW